HOME
DETAILS

ഇന്ത്യയുമായുള്ള കരാറിന് സഊദി മന്ത്രിസഭയുടെ അംഗീകാരം

  
backup
August 28 2019 | 19:08 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d

 

 


നിസാര്‍ കലയത്ത്
ജിദ്ദ: ഇന്ത്യാ- സഊദി നയതന്ത്ര സഹകരണ കൗണ്‍സില്‍ കരാറിന് സഊദി മന്ത്രിസഭയുടെ അംഗീകാരം. കിരീടാവകാശിയുടെ സന്ദര്‍ശനത്തിനിടെ ഒപ്പുവച്ച കരാറിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. പരസ്പര താല്‍പര്യമുള്ള സുപ്രധാന വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും കരാറിന്റെ അടിസ്ഥാനത്തില്‍ സഹകരിക്കും. ടൂറിസം, നിക്ഷേപം, ഖനനം തുടങ്ങിയ മേഖലകളിലുള്ള സഹകരണം ഇതോടെ ശക്തമാകും.
നീതി ആയോഗും സഊദിയിലെ അന്താരാഷ്ട്ര നയതന്ത്ര കേന്ദ്രവും സഹകരിച്ച് നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 40 മേഖലകളില്‍ വ്യത്യസ്തമായ സഹകരണങ്ങള്‍ക്ക് തീരുമാനിച്ചു. ഇന്ത്യയിലെത്തിയ കിരീടാവകാശിയുടെ സന്ദര്‍ശനത്തില്‍ ഇരു കൂട്ടരും ഇത് സംബന്ധിച്ച ധാരണാ പത്രങ്ങള്‍ക്കും കരാറുകളിലും ഒപ്പു വച്ചിരുന്നു. ചൊവ്വാഴ്ച ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ചുള്ള നീക്കത്തിന് തീരുമാനം എടുത്തത്. മന്ത്രിസഭാ യോഗം കൈക്കൊണ്ട പത്തു തീരുമാനങ്ങളില്‍ ആറാമത്തേതാണ് ഇന്ത്യയുമായി ചേര്‍ന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിനായുള്ള കൗണ്‍സില്‍ സംബന്ധിച്ച തീരുമാനം.
കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഒരു സഊദി ഇന്ത്യന്‍ സുപ്രിം കോ ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ സംബന്ധിച്ച് തീരുമാനം എടുത്തിരുന്നു. പുതിയ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ വരുന്നതോടെ മുന്‍ തീരുമാനം ഇല്ലാതാവും. ഇന്ത്യാ- സഊദി നയതന്ത്ര സഹകരണ കൗണ്‍സിലിന് കീഴിലാണ് ഇനി ചര്‍ച്ചകള്‍ നടക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  25 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  25 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  25 days ago
No Image

കുറുവാ ഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  25 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  25 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  25 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  a month ago
No Image

ഡല്‍ഹിക്ക് പുറത്ത് ചേരിയില്‍ തീപിടിത്തം; 150 കുടിലുകള്‍ കത്തി നശിച്ചു

National
  •  a month ago
No Image

'നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയരുത്, മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നത്'; വയനാട് ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരന്‍

Kerala
  •  a month ago