മതസൗഹാര്‍ദം തകര്‍ക്കാന്‍ വരുന്നവര്‍ക്ക് പൊലിസ് സംരക്ഷണം നല്‍കാന്‍ പാടില്ല: ജ. കെമാല്‍ പാഷ
കോട്ടക്കല്‍: ഒരു മുസ്‌ലിം പേരുള്ള പെണ്‍കുട്ടി വിശ്വാസത്തിന്റെ പേരിലല്ല, മത സൗഹാര്‍ദം തകര്‍ക്കുന്നതിന് വേണ്ടിയാണ് ശബരിമലയില്‍ പോയതെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കാന്‍ പാടില്ലെന്നും വിശ്വാസികള്‍ക്കാണ് സര്‍ക്കാരും പൊലിസും സംരക്ഷണം നല്‍കേണ്ടതെന്നും കേരള ഹൈക്കോടതി റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ.
ശബരിമലയില്‍ വിശ്വാസികള്‍ക്ക് പോകാം. എന്നാല്‍, ടൂറിനു പോകുന്നതുപോലെ പോകാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കല്‍ കോട്ടൂര്‍ എ.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസില്‍ പങ്കെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രിം കോടതി വിധിയില്‍ തെറ്റൊന്നുമില്ല. സ്ത്രീ -പുരുഷ വിവേചനമാണ് കോടതി ഒഴിവാക്കിയത്. ആചാരപ്രകാരമുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സ്ത്രീകളാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരങ്ങള്‍ വിശ്വാസികളായ സ്ത്രീകള്‍ മാനിക്കണം. ഈ പ്രായത്തില്‍ പോകാന്‍ ആചാരപ്രകാരം പാടില്ലെന്ന കാര്യം സ്ത്രീകള്‍ സ്വയം തീരുമാനിക്കണം. ക്രിമിനല്‍ പശ്ചാത്തലത്തിന്റെ പേരില്‍ വിശ്വാസിയെ തടയാന്‍ പാടില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള അയ്യപ്പ ഭക്തര്‍ എത്രയോ പേര്‍ വരുന്നുണ്ട്.
വിധിക്കെതിരേ റിവ്യൂ നല്‍കുന്നത്, റിവ്യൂ ആവില്ലെന്നും അപ്പീലിന് തുല്യമല്ല റിവ്യൂ എന്നും വിധിയില്‍ കറക്ഷന്‍സ് ഉണ്ടെങ്കില്‍ മാത്രമെ റിവ്യൂവിന് സാധുതയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളില്‍ വിദ്യാര്‍ഥികളുമായുള്ള മുഖാമുഖം പരിപാടിയില്‍ വിദ്യാര്‍ഥികളുടെ നിയമപരമായ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. കോട്ടക്കല്‍ നഗരസഭ ചെയര്‍മാന്‍ കെ.കെ നാസര്‍, ജുനൈദ് പരവക്കല്‍, കെ. ഇബ്രാഹീം ഹാജി, അലി കടവണ്ടി, ബശീര്‍ കുരുണിയന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."