ശുദ്ധജല തടാകമാക്കുകയെന്ന പദ്ധതിയുമായി ടൂറിസം പ്രെമോഷന്‍ കൗണ്‍സിലും ഹരിത കേരള മിഷനും; കടമ്പ്രയാര്‍ ശുദ്ധീകരണം ആരംഭിച്ചു
കാക്കനാട് : ഒഴുക്ക് നിലച്ച് മാലിന്യം നിറഞ്ഞ കടമ്പ്രയാറിനെ ആദ്യകാലത്തെ പോലെ ശുദ്ധജല തടാകമാക്കുകയെന്ന ദൗത്യമാണ് ടൂറിസം പ്രെമോഷന്‍ കൗണ്‍സിലും ഹരിത കേരള മിഷനും ഏറ്റെടുത്തിരിക്കുന്നത്. ചിത്രപ്പുഴക്ക് സമീപം അത്തിക്കാലിതോട് മുതല്‍ എച്ച്.എം.ടി കുന്നുകള്‍ വരെ നാടിന് ശുദ്ധജലമേകിയ കടമ്പ്രാര്‍ നാശോത്മുഖമായതോടെ ജില്ലയിലെ പ്രധാന ശുദ്ധ ജലതടാകമാണ് നഷ്ടപ്പെകുകയായിരുന്നു. വണ്ടര്‍ലാ പാര്‍ക്ക് മുതല്‍ ഇന്‍ഫൊപാര്‍ക്കിന് സമീപം ബണ്ട് വരെയുള്ള ഒമ്പത് കിലോമീറ്ററിലെ പായലും ചെളിയും നീക്കി കടമ്പ്രയാര്‍ ടൂറിസം പദ്ധതിക്ക് കൂടി പ്രയോജനപ്പെടുത്തുകയാണ് കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ നേതൃത്വത്തില്‍ ലക്ഷ്യമിടുന്നത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് ഉള്‍പ്പെടെയുള്ള വ്യവസായ,വാണിജ്യ സ്ഥപനങ്ങള്‍ സ്ഥാപിതമായതോടെ ഒഴുക്ക് നിലച്ച് മാലിന്യം നിറഞ്ഞ കടമ്പ്രയാറിനെ ആദ്യകാലത്തെ പോലെ ശുദ്ധജ തടാകമാക്കുകയെന്ന ദൗത്യമാണ് ടൂറിസം പ്രെമോഷന്‍ കൗണ്‍സിലും ഹരിത കേരള മിഷനും ലക്ഷ്യമിടുന്നത്.
ചിത്രപ്പുഴക്ക് സമീപം അത്തിക്കാലിതോട് മുതല്‍ എച്ച്.എം.ടി കുന്നുകള്‍ വരെ നീളമുള്ള കടമ്പ്രയാറിന്റെ 20 കീലോമീറ്ററാണ് ശുദ്ധീകരിക്കുക. വണ്ടര്‍ലാ പാര്‍ക്ക് മുതല്‍ ഇന്‍ഫൊപാര്‍ക്കിന് സമീപം ബണ്ട് വരെയുള്ള ഒമ്പത് കിലോമീറ്ററിലെ പായലും ചെളിയും നീക്കി കടമ്പ്രയാര്‍ ടൂറിസം പദ്ധതിക്ക് കൂടി പ്രയോജനപ്പെടുത്തുകയാണ് കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ നേതൃത്വത്തില്‍ ലക്ഷ്യമിടുന്നത്. പായല്‍ നീക്കാന്‍ ആലപ്പുഴയില്‍ നിന്ന് ജലസേചന വകുപ്പിന്റെ വീഡ് ഹാര്‍വസ്റ്റിങ് യന്ത്രം എത്തിച്ചിട്ടുണ്ട്. ഫ്‌ളോട്ടിങ് ഹിറ്റച്ചി ഉള്‍പ്പെടെയുള്ള യത്രങ്ങള്‍ ഉപയോഗിച്ചാണ് പായലും നീക്കം ചെയ്തു കടമ്പ്രയാര്‍ ശുദ്ധീകരണം നടത്തുക.
20 ദിവസത്തിനകം കടമ്പ്രയാര്‍ ശുദ്ധീകരണം പൂര്‍ത്തിയാകുന്നതോടെ ഇന്‍ഫൊപാര്‍ക്കിലേക്കും സ്മാര്‍ട് സിറ്റിയിലേക്കും ബോട്ട് സര്‍വീസ് സാധ്യമാകും. ടൂറിസം ബോട്ടുകളുടെ സര്‍വീസും ഇതോടെ സാധ്യമാകുമെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ ഇടച്ചിറ തോടിന് സമീപത്തെ ജെട്ടി വരെയാണ് ബോട്ടുകള്‍ എത്തുകയുള്ളു.
കടമ്പ്രയാറില്‍ ഒഴുക്കും ആഴവും വര്‍ധിക്കുന്നതോടെ ജലഗതാഗതത്തിനും ടൂറിസത്തിനും സാധ്യത തുറക്കും. കൊച്ചിയില്‍ നി്ന്നും ചമ്പക്കര വഴി യൂറിസം ബോട്ട് സര്‍വീസുകള്‍ ഉള്‍പ്പെടെ സാധ്യമാകും. കടമ്പ്രയാറിലൂടെ ബോട്ടിങ് ആരംഭിക്കുന്നതോടെ അമ്പലമേട് ഫാക്ടിന്റെ അധീനതയിലുള്ള തടാകങ്ങളിലേക്കും യാത്ര അവസരമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ നാല് മാസം മുമ്പ് ഇന്‍ഫൊപാര്‍ക്കിലെ 'ജ്യോതിര്‍മയ' ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കടമ്പ്രാര്‍ ശുദ്ധീകരണത്തിന് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു. ജില്ലയിലെ പ്രധാന ശുദ്ധജല സംഭരണിയായ കടമ്പ്രയാറിനെ കേന്ദ്രീകരിച്ച് ടൂറിസം വികസന പദ്ധതികള്‍ വിപുലീകരിക്കുന്നതിനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ഉതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനാണ് ജില്ല ഭരണകൂടം ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."