HOME
DETAILS
MAL
പ്രവാസി ലീഗ് സുരക്ഷാധാര സഹായ വിതരണം വിജയിപ്പിക്കുമെന്ന്
backup
August 02 2016 | 21:08 PM
തൊടുപുഴ: കേരള പ്രവാസി ലീഗ് സുരക്ഷാധാര പ്രവാസി സെക്യൂരിറ്റി സ്കീമിന്റെ ജില്ലാ തല സഹായ വിതരണം വിജയിപ്പിക്കാന്‍ പ്രവാസിലീഗ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
12 ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ ലബ്ബാസാഹിബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഴുവന്‍ പ്രവാസിലീഗ് പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കും. നിയോജകമണ്ഡലം പ്രസിഡന്റ് അബ്ദുല്‍ റസാഖിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജന. സെക്രട്ടറി സക്കീര്‍ വണ്ണപ്പുറം സ്വാഗതമാശംസിച്ചു.
ജില്ലാ ജനറല്‍സെക്രട്ടറി എ.എം സമദ് യോഗം ഉദ്ഘാടനം ചെയ്തു. വി.എച്ച് നൗഷാദ്, എം.എ സക്കീര്‍, എ.എം നജീബ്, കെ.എ അന്‍ഷാദ്, മുഹമ്മദ് ഇളംദേശം, അന്‍ഷാദ് കുറ്റിയാനി, കെ.ബി മുജീബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."