വെള്ളക്കെട്ടൊഴിവാക്കാന്‍ ചെയ്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു
പത്തനാപുരം: റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓടയിലെ മണ്ണും ചെളിയും ജെ.സി.ബി ഉപയോഗിച്ച് എടുത്ത് റോഡിലിട്ടതോടെ റോഡില്‍ ചെളിയായതു യാത്രക്കാരേയും പ്രദേശവാസികളേയും ദുരിത്തിലാക്കുന്നു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ പൊതുമരാമത്തു വകുപ്പു ചെയ്ത നടപടിയാണ് വിപരീത ഫലമുണ്ടാക്കിയത്.
പുന്നല ഭാഗത്തു നിന്നും അലിമുക്കിലേക്കെത്തുന്ന റോഡിനു സമീപത്തു നിന്നും ആരംഭിച്ചു മരിയ ഫിഷ് മാര്‍ക്കറ്റ്, സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ചെളിക്കെട്ടു നിറഞ്ഞു കാല്‍നടയാത്ര പോലും ദുഷ്കരമാണ്. എല്ലാ കൊല്ലവും മഴക്കാലം ആരംഭിക്കുമ്പോള്‍ ഇത്തരത്തില്‍ മണ്ണുമാന്തി ഉപയോഗിച്ചു വെള്ളക്കെട്ടു നീക്കുന്നതു പതിവായിരിക്കുകയാണ്. മഴ ആരംഭിക്കും മുന്‍പ് ഇതു ചെയ്യാത്തതാണു പ്രശ്നമെന്നു വ്യാപാരികള്‍ പറഞ്ഞു. മഴക്കാലം കഴിയുംവരെയും അലിമുക്കിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി ദുരിതകാലമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."