പട്ടണക്കാട് പഞ്ചായത്ത് ഓഫിസില്‍ ഇനി മുതല്‍ സോളാര്‍ വൈദ്യുതി
തുറവൂര്‍: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി മുതല്‍ സോളാര്‍ വൈദ്യുതിയായിരിക്കും. പുതുതായി സ്ഥാപിച്ച സോളാര്‍ സംവിധാനത്തിലൂടെ പഞ്ചായത്ത് ഓഫീസിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ വൈദ്യുതി ലഭിക്കും.
അഞ്ച് ലക്ഷം രൂപ ചെലവിട്ട് 500 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന സോളാര്‍ സംവിധാനമാണ് സ്ഥാപിച്ചിരിക്കുന്നത്. നവീകരിച്ച പ്രണ്ട് ഓഫീസ് ടച്ച് സ്ക്രീന്‍ സംവിധാനം, പുതിയ കൗണ്‍സില്‍ ഹാള്‍, ഓപ്പണ്‍ ഓഡിറ്റോറിയം, മാതൃകാ ഹോമിയോ ആശുപത്രി ഒ.പി. കേന്ദ്രം, കുടുംബശ്രീ സ്മാര്‍ട്ട് ക്ലാസ് റൂം, പുതിയ റെക്കാര്‍ഡ് റൂം എന്നിവയുടെ ഉദ്ഘോടന ത്തോടനുബന്ധിച്ചാണ് സോളാര്‍ സംവിധാനമൊരുക്കിയത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.റ്റി.ജലീല്‍ സമ്മേളനം ഉദ്ഘാടനം ചെയതു. മന്ത്രി പി.തിലോത്തമന് അധ്യക്ഷത വഹിച്ചു. എ.എം.ആരീഫ് എം.എല്‍.എ.സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ , ജില്ലാ പഞ്ചായത്തംഗങ്ങളായ സജിമോള്‍ ഫ്രാന്‍സിസ്, സന്ധ്യാ ബെന്നി, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എം.ഷെരീഫ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല തമ്പി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."