റോഡ് ചെളിക്കുളമായിട്ട് മാസങ്ങള്‍; അനക്കമില്ലാതെ അധികൃതര്‍
വരദൂര്‍: നിരവധി വിദ്യാര്‍ഥികളും കേണിച്ചിറ ഇരുളം ഭാഗങ്ങളിലേക്കുള്ള യാത്രക്കാരും ഉപയോഗിക്കുന്ന വരദൂര്‍-പൂതാടി റോഡില്‍ ഗര്‍ത്തങ്ങള്‍ പ്രത്യക്ഷപ്പെട്ട് യാത്ര ദുസ്സഹം.
റോഡ് ശോച്യാവസ്ഥയിലായിട്ട് മാസങ്ങളായെങ്കിലും അധികൃതര്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതോടെ റോഡിനെ ആശ്രയിക്കുന്ന പൂതാടി ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബസ് ജീവനക്കാര്‍ ചേര്‍ന്ന് ഈ റോഡിലെ കുഴികള്‍ കല്ലും മണ്ണും ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചിരുന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂതാടിയില്‍ നിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ ഈറോഡ് ടാര്‍ ചെയ്തിരുന്നു. ബാക്കി 150 മീറ്റര്‍ ഭാഗം ടാര്‍ചെയ്യാതെയും ഒഴിവാക്കി. ഈ 150 മീറ്റര്‍ കഴിഞ്ഞുള്ള ബാക്കി ഭാഗം റോഡ് മുന്‍പ് ടാര്‍ ചെയ്തതായിരുന്നു.
അതിനാകട്ടെ കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടുമില്ലായിരുന്നു. അതിനിടെ നാല് മാസങ്ങള്‍ക്കു മുന്‍പ് ടാര്‍ ചെയ്യാതെ ഒഴിവാക്കിയിട്ടിരിക്കുന്ന ഈ 150 മീറ്റര്‍ ഒന്നും ചെയ്യാതെ കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത അതെ റോഡ് വീണ്ടും അധികൃതര്‍ ടാറിങ് നടത്തിയിരുന്നു.
പൂതാടി പഞ്ചായത്തിന്റെ കീഴിലുള്ള ഈ റോഡില്‍ കൂടെ നിരവധി സ്‌കൂള്‍ ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. അതില്‍ പ്രധാനമായും പൂതാടി ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബസുകളാണ്. നിരവധി തവണ പരാതികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയെങ്കിലും ഇതുവരെ ദുരവസ്ഥക്ക് ഒരു പരിഹാരമുണ്ടായിട്ടിലെന്നും നാട്ടുകാരും പറയുന്നു.
റോഡിന്റെ രണ്ടുവശവും ടാര്‍ ചെയ്ത് ഇടക്കുള്ള ഈ 150 മീറ്റര്‍ മാത്രം ഒഴിവാക്കി റോഡ് ഗതാഗത യോഗ്യമല്ലാതാക്കിയത് പഞ്ചാ യത്തിന്റെ പിടിപ്പുകേടാണെന്നും ആക്ഷേപമണ്ട്. എത്രയുവേഗം ഈഭാഗം ടാര്‍ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടേയും സ്‌കൂള്‍ ജീവനക്കാരുടേയും ശക്തമായ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."