മുസ്‌ലിങ്ങളില്‍ കാണുന്ന പൊതുസ്വഭാവം എന്താണ്?, ദളിത് എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?; വിവാദമായി കേന്ദ്രീയ വിദ്യാലയത്തിലെ ചോദ്യപേപ്പര്‍
ന്യൂഡല്‍ഹി: മതന്യൂനപക്ഷങ്ങളെയും ദളിത് വിഭാഗത്തെയും ആക്ഷേപിക്കുന്ന തരത്തില്‍ ഒരു കേന്ദ്രീയ വിദ്യാലയത്തില്‍ ഇറക്കിയ ചോദ്യപേപ്പര്‍ വിവാദമാകുന്നു.
ആറാം തരത്തിലെ വിദ്യാര്‍ഥികളുടെ പരീക്ഷക്കാണ് വിവാദമായ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിലെ 18ാം നംബര്‍ ചോദ്യമായി വന്നിരിക്കുന്നത് മുസ്ലിങ്ങളില്‍ പൊതുവായി കാണുന്ന സ്വഭാവം എന്താണെന്നാണ്. ഉത്തരത്തില്‍ ഓപ്ഷനായി കൊടുത്തിരിക്കുന്ന വാക്യങ്ങളാണ് അതിലേറെ വിചിത്രം. അവര്‍ അവരുടെ പെണ്‍കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്നാണ് ആദ്യത്തെ ഓപ്ഷന്‍. അഴര്‍ സസ്യാഹാരികളാണെന്നും നോമ്പുകാലത്ത് ഉറങ്ങാത്തവരാണെന്നുമാണ് മറ്റുള്ള ഓപ്ഷനുകള്‍.
17ാം ചോദ്യമായാണ് ദളിത് എന്ന വാക്കുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന് ചോദിച്ചിരിക്കുന്നത്. വിദേശികള്‍, തൊട്ടുകൂടാത്തവര്‍, മധ്യവര്‍ഗ്ഗം, ഉയര്‍ന്ന വര്‍ഗ്ഗം എന്നിങ്ങനെയാണ് ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്. 2018-19 വര്‍ഷത്തിലെ സാമൂഹ്യ ശാസ്ത്രം വിഷയത്തിന്റെ എന്‍.സി.ഇ.ര്‍.ടിയുടെ ചോദ്യപേപ്പറിലാണ് ഇവയുള്ളതെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ഏത് സ്‌കൂളിലാണ് ഇത് വിതരണം ചെയ്തതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം വിഷയത്തില്‍ വിശദീകരണവുമായി സി.ബി.എസ്.ഇ അധികൃതര്‍ രംഗത്തുവന്നു.
അത്തരത്തിലുള്ള ഒരു ചോദ്യപേപ്പറും തങ്ങള്‍ ഇറക്കിയിട്ടില്ലെന്നും താഴ്ന്ന ക്ലാസുകളിലേക്കായി സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ തയാറാക്കാറില്ലെന്നും ഔദ്യോഗിക വക്താവ് രാമശര്‍മ വ്യക്തമാക്കി. വര്‍ഗ്ഗീയ പരാമര്‍ശമുയര്‍ത്തിക്കാട്ടി ഡി.എം.കെ നേതാവ് സ്റ്റാലിന്‍ രംഗത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി സി.ബി.എസ്.ഇ അധികൃതര്‍ രംഗത്തുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."