HOME
DETAILS

ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പാളി

  
backup
June 11, 2017 | 9:51 PM

%e0%b4%87%e0%b4%a4%e0%b4%b0%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81-11

 


തിരുവനന്തപുരം: നിയമത്തിന്റെ അപര്യാപ്തത മൂലം ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പാളി. ഇ-രേഖ സോഫ്റ്റ്‌വേറിന്റെ ഉപയോഗം പാതിവഴിയില്‍ നിലച്ചതോടെ വിവരശേഖരണവും പാടേ അവസാനിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍ വര്‍ധനവുണ്ടെന്ന് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇവര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ ഏറിവന്ന സാഹചര്യത്തിലാണ് വിവരങ്ങള്‍ ശേഖരിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചത്. കേരളാ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കീഴില്‍ ഇവരെ ഉള്‍പ്പെടുത്തുന്നതിനായി 'കേരളകുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി 2010' രൂപീകരിച്ചെങ്കിലും പരാജയപ്പെട്ടു. ഇവര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന വ്യവസ്ഥ ഉള്‍പ്പെടുത്താത്തതാണ് തിരിച്ചടിയായത്. ഈ പദ്ധതി പ്രകാരമുള്ള കണക്കനുസരിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം നാമമാത്രമാണ്.
വിവരശേഖരണത്തിനായി രൂപകല്‍പന ചെയ്ത ഇ-രേഖ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും പാതിവഴിയില്‍ നിലച്ചു. പൊലിസ് സ്റ്റേഷനുകള്‍, സ്‌പെഷല്‍ ബ്രാഞ്ച് എന്നിവര്‍ക്ക് ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോകളുടെ മേല്‍നോട്ടത്തിലാണ് സോഫ്റ്റ്‌വേര്‍ പരിശീലനം തീരുമാനിച്ചത്. എന്നാല്‍ 19 പൊലിസ് ജില്ലകളില്‍ ഒമ്പതിടങ്ങളില്‍ മാത്രമാണ് ഇ-രേഖ ഉപയോഗിച്ചു തുടങ്ങിയത്.
26553 ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ മാത്രമേ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. നേരത്തേ സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണവും പരിമിതമാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം ഇതിന്റെ പതിന്‍മടങ്ങാണ് എന്നതാണ് വസ്തുത. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരം മുപ്പത് ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. 2.35 ലക്ഷംപേര്‍ പ്രതിവര്‍ഷം എത്തുന്നുവെന്നും കണക്കാക്കുന്നു.
ഇവര്‍ ഉള്‍പ്പെട്ട കൊലപാതകം, മോഷണം എന്നിവ ഒഴിച്ചുള്ള കുറ്റകൃത്യങ്ങളുടെ തോതില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നു. മെയ് 15 വരെയുള്ള കണക്കുകള്‍ പ്രകാരം മൊത്തം 267 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇങ്ങനെ പോയാല്‍ നിരക്ക് മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധിക്കുമെന്നും പൊലിസ് സംശയിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  a month ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  a month ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  a month ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  a month ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  a month ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  a month ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  a month ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  a month ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  a month ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  a month ago