HOME
DETAILS
MAL
പൊട്ടിക്കരഞ്ഞ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍; മാറോടണച്ച് പ്രധാനമന്ത്രി
backup
September 07 2019 | 21:09 PM
ബംഗളൂരു: ചാന്ദ്രദൗത്യം പരാജയപ്പെട്ടുവെന്നറിഞ്ഞ നിമിഷം ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പൊട്ടിക്കരഞ്ഞു. ഇത് കണ്ടതോട അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച് പ്രധാനന്ത്രി ആശ്വസിപ്പിച്ചു.
കഴിഞ്ഞ രാത്രിയിലെ നിങ്ങളുടെ മാനസികാവസ്ഥ എനിക്ക് മനസിലാക്കാന്‍ സാധിക്കും. നിങ്ങളുടെ മുഖത്തെ ദുഃഖം എനിക്ക് വായിച്ചെടുക്കാന്‍ സാധിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.
ചന്ദ്രയാന്‍ -2 ദൗത്യം പരാജയപ്പെട്ടതിനു പിന്നാലെ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് ഐ.എസ്.ആര്‍.ഒയില്‍ നിന്ന് മടങ്ങുന്നതിനിടയിലാണ് ചെയര്‍മാന്‍ കെ. ശിവന്‍ കരഞ്ഞത്.
പ്രധാനമന്ത്രിയെ യാത്രയാക്കുന്നതിനിടയിലായിരുന്നു ഇത്. തുടര്‍ന്നാണ് ചെയര്‍മാനെ പ്രധാനമന്ത്രി ആശ്വസിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."