HOME
DETAILS

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മലയോര മേഖലയിലെ വിദ്യാലയങ്ങളില്‍ കുട്ടികളുടെ വര്‍ധനവ്

  
backup
June 12, 2017 | 2:14 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-19


മുക്കം: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്ക് മലയോര മേഖലയില്‍ വന്‍ സ്വീകാര്യത. പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാലയങ്ങളില്‍ കുട്ടികളുടെ വര്‍ധനവുണ്ടായി.
മുക്കം നഗരസഭയിലും കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലുമായി നൂറുകണക്കിന് വിദ്യാര്‍ഥികളാണ് വര്‍ധിച്ചത്.
പന്നിക്കോട് എ.യു.പി സ്‌കൂള്‍, പന്നിക്കോട് ജി.എല്‍.പി സ്‌കൂള്‍, ചെറുവാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സൗത്ത് കൊടിയത്തൂര്‍ യു.പി സ്‌കൂള്‍, കൊടിയത്തൂര്‍ ജി.എം.യു.പി സ്‌കൂള്‍, കാരമൂല ഗവ. എല്‍.പി സ്‌കൂള്‍, ചേന്ദമംഗല്ലൂര്‍ ഗവ. യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ് വന്നിട്ടുണ്ട്. പന്നിക്കോട് എ.യു.പി സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം 240 ആയിരുന്നത് ഇത്തവണ 262 ആയി ഉയര്‍ന്നു. അഞ്ചാം ക്ലാസില്‍ 72 കുട്ടികളായിരുന്നത് 100 ആയും വര്‍ധിച്ചു. പന്നിക്കോട് ഗവ. എല്‍.പി യില്‍ ഒന്നാം ക്ലാസില്‍ 45 കുട്ടികള്‍ പ്രവേശനം നേടി. കഴിഞ്ഞ വര്‍ഷം ഇത് 42 ആയിരുന്നു. സൗത്ത് കൊടിയത്തൂര്‍ എ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം 661ല്‍ നിന്ന് 672 ആയി വധിച്ചു. ഒന്നാം ക്ലാസില്‍ 52ല്‍ നിന്ന് 74 ആയാണ് വര്‍ധിച്ചത്.
കൊടിയത്തൂര്‍ ജി.എം.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം 765ല്‍ നിന്ന് 770 ആയും വര്‍ധിച്ചു. ചെറുവാടി ഹയര്‍ സെക്കന്‍ഡറിയില്‍ ഒന്നാം ക്ലാസിലേക്ക് കഴിഞ്ഞ തവണ 52 പുതിയ അഡ്മിഷനായിരുന്നത് ഇത്തവണ 75 ആയി വര്‍ധിച്ചു.ചേന്ദമംഗല്ലൂര്‍ ഗവ. യു.പി സ്‌കൂളില്‍ കഴിഞ്ഞവര്‍ഷം 1166 വിദ്യാര്‍ഥികളായിരുന്നു. ഇത്തവണ 1230 ആയി ഉയര്‍ന്നു. ഒന്നാം ക്ലാസില്‍ കഴിഞ്ഞ വര്‍ഷത്തിനേക്കാളും 24 കുട്ടികള്‍ പ്രവേശനം നേടി.
മണാശേരി ഗവ. യു.പി സ്‌കൂളില്‍ കഴിഞ്ഞവര്‍ഷത്തെ 671 ഇത്തവണ 705 ആയി വര്‍ധിച്ചതോടൊപ്പം ഒന്നാം ക്ലാസില്‍ 32ല്‍ നിന്ന് 116 ആയും ഉയര്‍ന്നു. കാരശ്ശേരി എച്ച്.എന്‍.സി.കെ.യു.പി സ്‌കൂളില്‍ 311 വിദ്യാര്‍ഥികളുള്ളത് 321 ആയും ഒന്നാം ക്ലാസില്‍ 32ല്‍ നിന്ന് 34 ആയും വര്‍ധിച്ചു.
കക്കാട് ഗവ. എല്‍.പി സ്‌കൂളില്‍ 130ല്‍ നിന്ന് 139 ലേക്ക് ഉയര്‍ന്നു. ആനയാംകുന്ന് ഗവ. എല്‍.പി സ്‌കൂളില്‍ 268 വിദ്യാര്‍ഥികളില്‍ നിന്ന് 279 ആയി ഉയര്‍ന്നതോടൊപ്പം ഒന്നാം ക്ലാസില്‍ 62 പേര്‍ പ്രവേശനം നേടുകയും ചെയ്തു. ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറിയില്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 656 വിദ്യാര്‍ഥികളുണ്ടായിരുന്നത് ഇത്തവണ 724 ആയി വര്‍ധിച്ച് ഡിവിഷനുകള്‍ കൂടി. കുമാരനെല്ലുര്‍ ഗവ. എല്‍.പി സ്‌കൂളില്‍ 248ല്‍ നിന്ന് 263 ആയി വര്‍ധിച്ചതോടൊപ്പം ഒന്നാം ക്ലാസില്‍ 71 കുട്ടികള്‍ പ്രവേശനം നേടി.
പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടതും അധ്യാപകരുടെയും പി.ടി.എ കമ്മിറ്റികളുടെയും രക്ഷിതാക്കളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും സംയുക്തമായ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ധനവിന് കാരണമെന്ന് അധ്യാപകര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു

Kerala
  •  20 days ago
No Image

ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ

Cricket
  •  20 days ago
No Image

'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു 

International
  •  20 days ago
No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  20 days ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  20 days ago
No Image

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

Kerala
  •  20 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  20 days ago
No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  20 days ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  20 days ago