HOME
DETAILS

കടലാസ് വില വര്‍ധന: പ്രസുകള്‍ അടുത്തമാസം മുതല്‍ 25 ശതമാനം നിരക്ക് വര്‍ധിപ്പിക്കുന്നു

  
backup
October 28, 2018 | 4:06 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%81%e0%b4%95

കോഴിക്കോട്: കടലാസ് വില ഭീമമായി വര്‍ധിക്കുന്നതും മേഖലയിലെ മറ്റു പ്രതിസന്ധികളും തരണം ചെയ്യാന്‍ പ്രസുകള്‍ അച്ചടിനിരക്കില്‍ വലിയ തോതില്‍ വര്‍ധന വരുത്തുന്നു. നവംബര്‍ മുതല്‍ 25 ശതമാനം വര്‍ധനയാണ് ഈ മേഖലയില്‍ വരുത്തുന്നത്. കിലോയ്ക്ക് 60 രൂപയുണ്ടായിരുന്ന കടലാസിന്റെ വില ഇപ്പോള്‍ 75 ആണ്.
ദീര്‍ഘനാളായി അച്ചടിജോലികള്‍ കരാര്‍ എടുത്തിരിക്കുന്ന സ്ഥാപനങ്ങള്‍ നഷ്ടത്തിലാണു പ്രവൃത്തിക്കുന്നതെന്നും ഇവ അടച്ചുപൂട്ടാന്‍ പോവുകയാണെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. ഇതിനുപുറമെ പ്രളയദുരന്തവും മേഖലയെ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 60 ഓളെ പ്രസുകള്‍ ദുരിതത്തില്‍പെട്ടിട്ടുണ്ട്. 400 കോടിയോളം നഷ്ടം മേഖലയ്ക്ക് പ്രളയം കാരണം സംഭവിച്ചിട്ടുണ്ട്.
കടലാസിനു പുറമെ മഷി, കെമിക്കല്‍സ് എന്നിവയ്ക്കും വന്‍ തോതില്‍ വില വര്‍ധിച്ചിരിക്കുകയാണ്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണു കടലാസ് കേരളത്തിലേക്കെത്തുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ അച്ചടിക്കായി അയല്‍സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.
കേരളത്തിലെ കടലാസ് നിര്‍മാണക്കമ്പനികളെല്ലാം അടച്ചുപൂട്ടിയതും പ്രസുകള്‍ക്ക് നേരത്തെ കിട്ടിക്കൊണ്ടിരിക്കുന്ന പേപ്പര്‍ ക്വാട്ട നിര്‍ത്തലാക്കിയതും ഒഫിസുകളും മറ്റും പേപ്പര്‍രഹിതമാകുന്നതും ഈ വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വന്‍ വില നല്‍കിയാലും കടലാസ് ആവശ്യത്തിനു ലഭിക്കുന്നില്ലെന്ന പരാതിയും മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ജി.എസ്.ടിയിലെ അപാകതകളും തങ്ങള്‍ക്ക് ദുരിതം തീര്‍ക്കുകയാണ്.
അച്ചടിമേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നാണ് പ്രിന്റേഴ്‌സ് അസോസിയേഷന്റെ ആവശ്യം. നവംബര്‍ 11ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് ചേര്‍ന്ന് സമരപരിപാടികള്‍ക്കു രൂപം നല്‍കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ ടാക്സി പണിമുടക്ക്; ഓൺലൈൻ കമ്പനികൾ ഈടാക്കുന്ന കമ്മിഷൻ കുറക്കുക, ഇന്ധന വില വർധനവിനനുസരിച്ച് നിരക്ക് വർധിപ്പിക്കുക തുടങ്ങിയവ ആവശ്യങ്ങൾ

latest
  •  4 days ago
No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  4 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ അൽഹിന്ദ് വഴി; ജൂലൈ 22 മുതൽ 16 സെന്ററുകളിൽ സേവനം ലഭ്യം

uae
  •  4 days ago
No Image

ട്രെയിന്‍ തടഞ്ഞു; റോഡ് ഉപരോധിച്ചു; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തിലും കോണ്‍ഗ്രസ് പ്രതിഷേധം

latest
  •  4 days ago
No Image

നിതിൻരാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; നിലവിലെ അന്വേഷണ സംഘത്തെ പൂർണ്ണമായി മാറ്റി ആഭ്യന്തര വകുപ്പ്

Kerala
  •  4 days ago
No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  4 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  4 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  4 days ago

No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  5 days ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  5 days ago
No Image

ഇറാൻ-യുഎസ് സംഘർഷം; ഗൾഫ് ന​ഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി പ്രധാന വിമാനക്കമ്പനികൾ

uae
  •  5 days ago
No Image

'രാജി അയക്കാൻ അറിയില്ലായിരിക്കാം, മാപ്പുസാക്ഷി അപേക്ഷകൾ എഴുതാൻ മാത്രമാണ് RSS പഠിപ്പിച്ചിട്ടുള്ളത്': കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ  പരിഹസിച്ച് മഹുവ മൊയ്ത്ര

National
  •  5 days ago