ഗംഗ മലിനമാക്കിയാല്‍ ഏഴു വര്‍ഷം തടവ്,100 കോടി പിഴ; ശിപാര്‍ശയുമായി പ്രത്യേക കമ്മിറ്റി
ന്യൂഡല്‍ഹി: ഗംഗാ നദി മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ശിപാര്‍ശയുമായി കേന്ദ്രം നിയമിച്ച പ്രത്യേക കമ്മിറ്റി. മലിനമാക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും 100 കോടി രൂപ വരെ പിഴയും നല്‍കണമെന്നാണ് പ്രത്യേക സംഘത്തിന്റെ ശിപാര്‍ശ.
റിട്ടയേര്‍ഡ് ജസ്റ്റിസ് ഗിരിധര്‍ മാളവ്യയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് നിര്‍ദേശം. ഗംഗയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്ററില്‍ 'ജലസംരക്ഷണ' മേഖലയായി പ്രഖ്യാപിക്കണമെന്നും സംഘം നിര്‍ദ്ദേശിക്കുന്നു.
ഗംഗാ സംരക്ഷണ ബില്‍ 2017 എന്നപേരില്‍ പ്രത്യേക ബില്ലും പിന്നീട് നിയമവും രൂപീകരിക്കാനാണ് നീക്കം. നിയമം നടപ്പിലാവുന്നതോടെ ഗംഗയെ മലിനമാക്കുന്നത് ഏഴ് വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന മോഷണം, വഞ്ചന, പരിക്കേല്‍പിക്കല്‍ എന്നിവക്ക് സമാനമായ കുറ്റകൃത്യമായി മാറും.
അവസാന ഉത്തരവിനു മുന്‍പ് ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ നിര്‍ദേശവും പരിഗണിക്കുന്നുണ്ട്. ഉടന്‍ തന്നെ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി യോഗവും വിളിക്കുമെന്നു മന്ത്രാലയം പറഞ്ഞു.
സമിതി മുന്നോട്ടു വയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങളില്‍ ചിലത്:
- നദിയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്ന രീതിയിലുള്ള അനധികൃത നിര്‍മാണങ്ങള്‍ രണ്ടുവര്‍ഷം തടവും 100 കോടി രൂപവരെ പിഴയും ശിക്ഷയായി നല്‍കേണ്ടിവരും.
- ഗംഗാ നദിയില്‍ നിന്നുള്ള മണല്‍വാരല്‍, മല്‍സ്യബന്ധനം തുടങ്ങിയവ കര്‍ശനമായും നിരോധിക്കും. ഇത് തെറ്റിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷയോ 50,000 രൂപ വരെ പിഴയോ.
- ഗംഗാ നദിയിലോ അതിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലോ ചെറിയ ജെട്ടികളോ, തുറമുഖങ്ങളോ, സ്ഥിരം കേന്ദ്രങ്ങളോ, നിര്‍മാണങ്ങളോ നടത്താന്‍ പാടില്ല. ഈ നിയമം തെറ്റിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും 50 കോടി രൂപവരെ പിഴയും ശിക്ഷ.
- കീടനാശിനി, പ്ലാസ്റ്റിക്, ബാറ്ററി വെയ്സ്റ്റ്, കെമിക്കല്‍സ് തുടങ്ങിയവ നദിയില്‍ നിക്ഷേപിച്ചാല്‍ ഒരു വര്‍ശഷം തടവ്, 50000 പിഴ.
- നദിയിലേക്ക് മലിനജലമൊഴുക്കല്‍ രണ്ടുവര്‍ഷം തടവ്, 2000പിഴ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."