ഹൈക്കോടതി വിധി: ഫ്ളക്സുകള്‍ അടിയന്തരമായി നീക്കണമെന്ന് കലക്ടര്‍
ആലപ്പുഴ: പൊതുസ്ഥലം, റോഡ് എന്നിവ കൈയേറി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ , ബാനറുകള്‍, പരസ്യ ബോര്‍ഡുകള്‍, തോരണങ്ങള്‍ എന്നിവ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശം ഉള്ള സാഹചര്യത്തില്‍ അത് നീക്കുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുമേധാവികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിന് കലക്ട്രേറ്റില്‍ കൂടിയ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
ആലപ്പുഴ നഗരസഭ ഇതിനകം 1200 ഫ്ളക്സുകള്‍ മാറ്റി സ്ഥാപിച്ചതായി അറിയിച്ചു. 10-ാം തിയതി മുതല്‍ നഗരസഭ നടപടി തുടങ്ങി. സ്വമേധയാ ഫ്ളക്സ് നീക്കം ചെയ്യാത്ത പക്ഷം അത് നീക്കി ചെലവായ തുക ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കാനാണ് നിര്‍ദേശം.
ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 3200 ഫ്ളക്സുകള്‍ നീക്കിയതായി യോഗത്തില്‍ പറഞ്ഞു.
1159 പേര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ഭാഗത്തുനിന്ന് തടസമുണ്ടാവുകയോ പ്രശ്നം തുടരുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലിസിന് റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ജില്ലാ പൊലിസ് മേധാവി എസ്.സുരേന്ദ്രന് യോഗത്തില്‍ പറഞ്ഞു. എടുത്ത നടപടികള്‍ സംബന്ധിച്ച് 31ന് മുമ്പ് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."