കാര്‍ഷികമേളക്ക് ഇന്നു സമാപനം
തൊടുപുഴ : ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ ഒന്‍പതു ദിവസമായി ന്യൂമാന്‍ കോളജില്‍ നടന്നുവരുന്ന കാര്‍ഷികമേള ഇന്നു സമാപിക്കും. വൈകിട്ട് 4.30നാണ് സമാപന സമ്മേളനം. സംസ്ഥാനത്തെ മികച്ച ജൈവകര്‍ഷകന് ഗാന്ധിജി സ്റ്റഡി സെന്റര്‍ നല്‍കുന്ന രണ്ടുലക്ഷം രൂപയുടെ കര്‍ഷകതിലക് അവാര്‍ഡും, സംസ്ഥാനത്തെ മികച്ച ക്ഷീരകര്‍ഷകന് നല്‍കുന്ന ഒരുലക്ഷം രൂപയുടെ അവാര്‍ഡും, ഇടുക്കി ജില്ലയിലെ മികച്ച ജൈവകര്‍ഷകനുള്ള ഒരുലക്ഷം രൂപയുടെ അവാര്‍ഡും ഇന്ന് സമ്മാനിക്കും. സമാപനസമ്മേളനവും കര്‍ഷകതിലക് അവാര്‍ഡ് വിതരണവും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വ്വഹിക്കും. ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ കൂടിയായ ജലവിഭവ മന്ത്രി പി.ജെ.ജോസഫ് അധ്യക്ഷത വഹിക്കും.
തൊടുപുഴയ്ക്ക് ഉത്സവപ്രതീതി ഉയര്‍ത്തിയ ഒന്‍പതു നാളുകളാണ് കടന്നു പോയത്. വിളപ്രദര്‍ശനവും, പുഷ്പഫല സസ്യ പ്രദര്‍ശനവും കൗതുകമുണര്‍ത്തി. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടേ തടക്കം 200-ഓളം സ്റ്റാളുകള്‍ മേളയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."