HOME
DETAILS

ഇനി മുടങ്ങാതെ വൈദ്യുതി ലഭിക്കും...

  
backup
October 31 2018 | 08:10 AM

%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b2

കൊളച്ചേരി: പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പാമ്പുരുത്തി ദ്വീപില്‍ മുടങ്ങാതെ സുരക്ഷിതമായി വൈദ്യുതി ലഭ്യമാക്കാന്‍ പുതിയ എ.ബി.സി കേബിള്‍ ഉപയോഗിച്ച് ഹൈടെന്‍ഷന്‍ ലൈനുകള്‍ ഇന്റര്‍ലിങ്ക് ചെയ്യുന്ന നടപടികള്‍ തുടങ്ങി. പാമ്പുരുത്തിയില്‍ രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളാണ് ഉള്ളത്. കെ.സി പീടികയ്ക്ക് സമീപത്തെ ട്രാന്‍സ്‌ഫോമര്‍ മാങ്ങാട് സബ്‌സ്റ്റേഷനില്‍നിന്ന് വരുന്ന പാപ്പിനിശ്ശേരി ഫീഡറിനു കീഴിലാണ്. മാങ്കടവില്‍നിന്ന് വളപട്ടണം പുഴയ്ക്ക് കുറുകെ ലൈന്‍ വലിച്ചാണ് പാമ്പുരുത്തിയിലേക്ക് വൈദ്യുതി എത്തിക്കുന്നത്.
എന്നാല്‍, ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് പുഴയ്ക്ക് മധ്യേ ആള്‍പാര്‍പ്പില്ലാത്ത ദ്വീപില്‍ സ്ഥാപിച്ച വൈദ്യുതത്തൂണ്‍. പലതവണ ഈ ദ്വീപിലെ വൈദ്യുതത്തൂണ്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നിട്ടുണ്ട്. അനധികൃത മണല്‍വാരലും രൂക്ഷമായ കരയിടിച്ചിലുമാണ് ഇതുള്‍പ്പെടെയുള്ള ദ്വീപുകളുടെ നാശത്തിനു കാരണം. കരയിടിച്ചില്‍ മൂലം പുഴയോരത്തെ തെങ്ങുകള്‍ പലതും കടപുഴകിയിട്ടുണ്ട്. തൂണ്‍തകര്‍ന്ന് വൈദ്യുതി ലൈന്‍ പൊട്ടിവീണാല്‍ പാമ്പുരുത്തി ദ്വീപിന്റെ പാതിഭാഗം ഇരുട്ടിലാവും. ഈ പ്രശ്‌നം പരിഹരിക്കാനാണ് പുതിയ ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ (എ.ബി.സി) വലിച്ച് മുണ്ടയാട് സബ്‌സ്‌റ്റേഷനില്‍നിന്ന് വരുന്ന പുഴാതി ഫീഡറുമായി ഇന്റര്‍ലിങ്ക് ചെയ്യുന്നത്.
കൂടാതെ, പാമ്പുരുത്തിയിലെ ലോ ടെന്‍ഷന്‍ ലൈനിലെ പഴയകമ്പികള്‍ നീക്കി ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ സംവിധാനത്തിലേക്ക് മാറ്റും. പ്രസരണനഷ്ടവും കാറ്റിലും മഴയിലും മരച്ചില്ലകള്‍ വീണ് ടെന്‍ഷന്‍ ലൈനുകളിലെ വിതരണം തടസപ്പെട്ടുള്ള അപകടങ്ങളും കുറയ്ക്കാനാവും. ഇടയ്ക്ക് ലോ ടെന്‍ഷന്‍ ലൈനുകളില്‍ തകരാറുകള്‍ സംഭവിച്ചാലും വൈദ്യുതി തടസം ചെറിയ മേഖലയില്‍ മാത്രമായി പരിമിതപ്പെടുത്താം. എ.ബി.സി കേബിളുകള്‍ സ്ഥാപിക്കുന്നതോടെ തൂണുകള്‍ തകര്‍ന്നാലും വൈദ്യുതി നിലയ്ക്കില്ല. മാത്രവുമല്ല, കേബിളായതിനാല്‍ ഇതില്‍നിന്ന് ഷോക്കേല്‍ക്കുകയുമില്ല. എ.ബി.സി കേബിളുകള്‍ പൂര്‍ണമായും സ്ഥാപിച്ച് തീരുന്നതുവരെ പാമ്പുരുത്തിയിലും സമീപ പ്രദേശങ്ങളിലും പകല്‍സമയങ്ങളില്‍ വൈദ്യുതി തടസം ഉണ്ടാവുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ കരതൊട്ടു; ചെന്നൈയില്‍ നാലു മരണം

Weather
  •  14 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  14 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  14 days ago
No Image

കൊച്ചിയില്‍ വന്‍ തീപിടിത്തം: കടകളും വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  14 days ago
No Image

ഇന്ന് ലോക എയ്ഡ്സ് ദിനം: എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ നൽകാനുള്ളത് ഒമ്പത് കോടി

Kerala
  •  14 days ago
No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago