മുസ്തഫ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ മുതല്‍
കണ്ണൂര്‍: സുന്നി യുവജന സംഘം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ വാഗ്മി മുസ്തഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണം നാളെ മുതല്‍ 18 വരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കും.
നാളെ രാവിലെ എട്ടിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ലൈലത്തുല്‍ ഖദ്ര്‍ പുണ്യങ്ങള്‍ പെയ്യുന്ന പുണ്യരാത്രി, ആടും മാടും നമ്മുടെ നാടും, ബീവി സുമയ്യ: കനല്‍പഥങ്ങളിലെ കനകശോഭ, കഫംപുടവയ്ക്കു കീശയില്ല എന്നീ വിഷങ്ങളില്‍ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്കു 12 വരെയാണു പ്രഭാഷണം. തുടര്‍ച്ചയായി എട്ടാംവര്‍ഷമാണു കണ്ണൂരില്‍ മുസ്തഫ ഹുദവിയുടെ പ്രഭാഷണം നടക്കുന്നത്.
പ്രഭാഷണത്തിലൂടെ ശേഖരിക്കുന്ന ഫണ്ട് എസ്.വൈ.എസ് ഉറവാ കാരുണ്യ സംഘത്തിനു കീഴില്‍ നിര്‍ധനര്‍ക്കുള്ള ചികിത്സാ സഹായം, നിര്‍ധനരായ പ്രവര്‍ത്തകര്‍ക്കുള്ള ഗൃഹ നിര്‍മാണം, അനാഥ, അഗതി സംരക്ഷണം, സൗജന്യ മെഡിക്കല്‍ കെയര്‍, വയോജന സംരക്ഷണം എന്നിവയ്ക്കായി വിനിയോഗിക്കുമെന്നും സംഘാടകരായ അഹ്മദ് തേര്‍ളായി, എ.കെ അബ്ദുല്‍ ബാഖി, സത്താര്‍ വളക്കൈ, ഷൗക്കത്തലി മട്ടന്നൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."