കുത്തിയൊലിച്ച് കുടിവെള്ളം തിരിഞ്ഞുനോക്കാതെ അധികൃതര്‍
തളിപ്പറമ്പ് : കുപ്പം പുഴക്ക് സമീപത്തെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന വിതരണലൈന്‍ പൊട്ടി കുടിവെള്ളം പാഴാകുമ്പോഴും നടപടിയെടുക്കാതെ അധികൃതര്‍. ദേശീയപാതയില്‍ കുപ്പം പാലത്തിന് അടിഭാഗത്ത് പുഴക്കരയിലാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന വിതരണപെപ്പ് പൊട്ടിയത്.
മാസങ്ങള്‍ക്ക് മുന്‍പേ പൊട്ടിയ പൈപ്പിലൂടെ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് നഷ്ടമാകുന്നത്. വെള്ളം പുഴയിലേക്ക് ഒഴുകി പോകുന്നതിനാലാണ് ജലനഷ്ടത്തിന്റെ ഭീകരത മനസിലാകാത്തതെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളം ശക്തമായി കുത്തിയൊഴുകി ഇവിടെ വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്.
അതേസമയം നിരവധി തവണ പരാതിപ്പെട്ടിട്ടും ഒരു തവണ വന്നുനോക്കിയതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായില്ല. അതേസമയം അധികൃതരുടെ അനാസ്ഥക്കെതിരേ ജനങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ നടത്താനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."