മലയാളഭാഷാ വാരാചരണത്തിന് തുടക്കം
കണ്ണൂര്‍: പ്രകൃതിയിലെ ചെടികളോടും മരങ്ങളോടും സംവദിക്കാന്‍ കഴിവുള്ളത് മാതൃഭാഷക്കാണെന്ന് എഴുത്തുകാരന്‍ വിനോയ് തോമസ്. ആ കഴിവാണ് മലയാളഭാഷയെ നിലനിര്‍ത്തുന്നത്. ആ കഴിവ് എന്നു നഷ്ടപ്പെടുന്നുവോ അന്ന് മലയാളഭാഷ മരിക്കും. കേരളപ്പിറവി ദിനത്തില്‍ വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് സംഘടിപ്പിച്ച മലയാളഭാഷാ വാരാചരണം ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയിലെ ശബ്ദങ്ങളാണ് ഓരോ സ്ഥലത്തും ഭാഷയെ നിര്‍വചിക്കുന്നത്. ആദിവാസികളെ മലയാള ഭാഷയിലേക്ക് കൊണ്ടുവരുമ്പോള്‍ അവര്‍ പ്രകൃതിയുമായി സംവദിക്കുന്ന ഭാഷ മരിക്കുകയാണ്. പ്രകൃതിയോട് സംവദിക്കുന്ന ഭാഷ നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ആദിവാസികള്‍ക്ക് മലയാളം അധിനിവേശ ഭാഷയാണ്. നിര്‍ബന്ധിച്ച് മലയാളം പഠിപ്പിക്കുമ്പോള്‍ അവര്‍ അവരുടെ മരിച്ചുപോയ ഭാഷകളെ കുറിച്ചാണ് ഓര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഡെപ്യൂട്ടി കലക്ടര്‍ സി.എം ഗോപിനാഥന്‍ അധ്യക്ഷനായി. ഷുക്കൂര്‍ പെടയങ്ങോട് മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ഇ.കെ പത്മനാഭന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.കെ അനില്‍കുമാര്‍, ജെസി ജോണ്‍, പി.കെ ബൈജു, ഹുസൂര്‍ ശിരസ്തദാര്‍, പി.വി അശോകന്‍, ബി.ജി ധനഞ്ജയന്‍ സംസാരിച്ചു. ചടങ്ങില്‍ വിനോയ് തോമസിനെയും ഷുക്കൂര്‍ പെടയങ്ങോടിനെയും ജില്ലാ കലക്ടര്‍ ഉപഹാരം നല്‍കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."