'റേഷന്‍ കാര്‍ഡ് വിതരണം ഷോപ്പുടമകളെ ഏല്‍പ്പിക്കണം'
പരപ്പനങ്ങാടി: പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം അതതു പ്രദേശത്തെ റേഷന്‍ ഷോപ് ഉടമകളെ ഏല്‍പ്പിക്കണമെന്ന് പരപ്പനങ്ങാടി മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ താലുക്ക് സപ്ലൈ ഓഫിസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വന്നാണ് വിതരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന ദിവസം വിതരണം നടത്തുമെന്ന് പത്രങ്ങളിലൂടെ അറിയിക്കുന്നുണ്ടെങ്കിലും പറയുന്ന ദിവസം എല്ലാവര്ക്കും എത്തിപ്പെടാന്‍ കഴിയില്ലെന്നും യോഗം കുറ്റപ്പെടുത്തി. മാത്രവുമല്ല അന്നേ ദിവസം എത്തിപ്പെടാന്‍ കഴിയാത്തവരുടെ കാര്‍ഡുകള്‍ അധികൃതര്‍ തിരിച്ചു കൊണ്ടുപോവുകയാണെന്നും പരാതിപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കാട്ടുങ്ങല്‍ മുഹമ്മദ്കുട്ടി അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി വി. സുചിത്രന്‍, വി. കെ കൃഷ്ണന്‍കുട്ടി നായര്‍, എ മമ്മസന്കുട്ടി ഹാജി, പി ഒ അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."