HOME
DETAILS

പേരാമ്പ്രയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിളര്‍ന്നു

  
backup
June 14, 2017 | 8:59 PM

%e0%b4%aa%e0%b5%87%e0%b4%b0%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a8


പേരാമ്പ്ര : പേരാമ്പ്രയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിളര്‍ന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിച്ചു പോന്നിരുന്ന പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിളര്‍ന്ന് പുതിയ യൂനിറ്റ് രൂപീകരിച്ചു. ഹസ്സന്‍കോയ വിഭാഗമായി പ്രവര്‍ത്തിക്കുന്ന പുതിയ യൂനിറ്റിന് സംസ്ഥാന കമ്മിറ്റി അംഗീകാരവും ലഭിച്ചു.
പേരാമ്പ്ര അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി വി. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.സി കുഞ്ഞിക്കേളുനായര്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അസീസ് അരീക്കോട്, ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് മേപ്പയ്യൂര്‍ കുഞ്ഞി മൊയ്തീന്‍, ശശീന്ദ്രന്‍ കീര്‍ത്തി, വി.പി മൂസ, ബി.എം മുഹമ്മദ്, ബാദുഷ അബ്ദുല്‍സലാം പ്രസംഗിച്ചു. യൂനിറ്റ് ഭാരവാഹികളായി ശശീന്ദ്രന്‍ കീര്‍ത്തി (പ്രസിഡന്റ്), ബി.എം മുഹമ്മദ് (ജനറല്‍ സെക്രട്ടറി), ബാദുഷ അബ്ദുല്‍സലാം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരും ചിഹ്നവും കൊടിയും ഉപയോഗിച്ചായിരിക്കും തങ്ങളുടെ പ്രവര്‍ത്തനമെന്നും പേരാ്രമ്പയിലെ ഭൂരിപക്ഷം കച്ചവടക്കാരും തങ്ങള്‍ക്കൊപ്പമാണെന്നും അവര്‍ അവകാശപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യകാല ഭാരവാഹികളെയും പ്രവര്‍ത്തകരെയും സംഘടനയില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന നിലപാട് സ്വീകരിക്കുകയും ഇതിനെതിരേ ജില്ലാ നേതൃത്വം ഇടപെടല്‍ നടത്തിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
വ്യാപാരികളല്ലാത്തവരെപോലും അംഗങ്ങളാക്കി തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇവര്‍ പേയ്‌മെന്റ് ഭാരവാഹികളെ നേതൃത്വത്തില്‍ എത്തിച്ചതായും മുന്‍ഭാരവാഹികളെ പൂര്‍ണമായും അവഗണിച്ചതായും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശശീന്ദ്രന്‍ കീര്‍ത്തി, ബി.എം മുഹമ്മദ്, ബാദുഷ അബ്ദുല്‍സലാം, എം.സി കുഞ്ഞിക്കേളുനായര്‍, സി.എം അഹമ്മദ് കോയ, പി.കെ രാജീവന്‍, വി.പി മൂസ, അല്‍വാലി അഹമ്മദ് ഹാജി, ടി.കെ പ്രകാശന്‍, വിജയന്‍ െചമ്പോട്ടി, സുനില്‍കുമാര്‍ ഗ്ലോബല്‍, മജീദ് കച്ചിന്‍സ് സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് മെഡിക്കൽ കോളജ് സ്ഥിരം ക്യാമ്പസ് യാഥാർഥ്യത്തിലേക്ക്; അമ്പുകുത്തിയിൽ 28 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി; ഇനി വേണ്ടത് കേന്ദ്ര അനുമതി

Kerala
  •  14 days ago
No Image

യുവതിയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ 

Kerala
  •  14 days ago
No Image

ട്രംപിന് തിരിച്ചടി; ഈസ്‌റാഈല്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച ഫല്‌സ്തീന്‍ ബിരുദ വിദ്യാര്‍ഥി മൊഹ്‌സിന്‍ മഹ്ദവിയെ നാടുകടത്താനുള്ള നീക്കം തടഞ്ഞ് കോടതി 

International
  •  14 days ago
No Image

ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ചികിത്സ; സര്‍ക്കാര്‍ വരുമാനം നാല് ദശലക്ഷം ദിനാര്‍ പിന്നിട്ടു

bahrain
  •  14 days ago
No Image

സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം; ഫാര്‍മസി ഉടമസ്ഥത മാറ്റത്തിന് പാര്‍ലമെന്റില്‍ ചര്‍ച്ച

bahrain
  •  14 days ago
No Image

കുളിർമയോടെ പുണ്യമാസം; യുഎഇയിൽ ഇത്തവണ തണുപ്പുള്ള റമദാൻ

uae
  •  14 days ago
No Image

സർക്കാർ ഇടപെടൽ; അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ തുക അനുവദിക്കാൻ ഉത്തരവ്

Kerala
  •  14 days ago
No Image

'ബീഫ്' എന്ന പേരുള്ള ചിത്രത്തിന് വിലക്ക്, വിദ്വേഷം പടർത്തുന്നവർക്ക് പ്രദർശനാനുമതി; കേരള സ്റ്റോറി 2ന് എതിരെ മുഖ്യമന്ത്രി

Kerala
  •  14 days ago
No Image

'മകനേ തിരിച്ചുവരല്ലേ'; യുഡിഎഫ് കാലത്തെ വിവാദങ്ങൾ കുത്തിപ്പൊക്കി 'ഇരുണ്ടകാലം' വെബ്‌സൈറ്റുമായി ഇടതുന്നണി

Kerala
  •  14 days ago
No Image

അബുദബിയിലെ സ്കൂൾ കാന്റീനുകളിൽ നിയന്ത്രണം; ലഞ്ച് ബോക്സിൽ ഇവയുണ്ടെങ്കിൽ പണി കിട്ടും

uae
  •  14 days ago