HOME
DETAILS

തിരുവനന്തപുരത്ത് കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു; മക്കളുടെ മുന്നില്‍ വച്ച് ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ഒളിവില്‍

  
June 03, 2026 | 2:54 AM

thiruvananthapuram shocker man slits wifes throat in front of children flees

 


തിരുവനന്തപുരം: നാലാഞ്ചിറയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് സുരേഷിനായി (46) മണ്ണന്തല പൊലിസ് അന്വേഷണം ആരംഭിച്ചു. തങ്ങളുടെ നാല് മക്കളുടെ മുന്നില്‍ വച്ചായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. ദമ്പതികള്‍ തമ്മില്‍ മുമ്പും നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസവും ഇരുവരും തമ്മില്‍ കടുത്ത വാക്കുതര്‍ക്കമുണ്ടാവുകയും ഹസീന മണ്ണന്തല പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. സ്റ്റേഷനില്‍ നിന്നും മടങ്ങിയെത്തിയ ശേഷവും തര്‍ക്കം തുടരുകയും പ്രകോപിതനായ സുരേഷ് കറിക്കത്തി ഉപയോഗിച്ച് ഹസീനയുടെ കഴുത്തറുക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം പ്രതി കാറില്‍ രക്ഷപ്പെട്ടു.

മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക് കൊലപാതകത്തില്‍ കലാശിച്ചതോടെ മൂത്ത മകളാണ് വിവരം പൊലിസില്‍ അറിയിച്ചത്. നാലാഞ്ചിറയിലെ വാടകവീട്ടില്‍ കഴിഞ്ഞ നാല് മാസമായി താമസിച്ചുവരുകയായിരുന്നു ഈ കുടുംബം. ഒളിവില്‍ പോയ പ്രതിക്കായി മണ്ണന്തല പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

 

"The police have launched a manhunt for a man who went into hiding after slitting his wife's throat in front of their four children following a domestic dispute at Nalanchira in Thiruvananthapuram."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി വാഹനം ഓടിച്ചത് 230 കിലോമീറ്റർ വേഗതയിൽ; വാഹനവും ഡ്രെെവറെയും കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  4 days ago
No Image

2010-ന്റെ തനിയാവർത്തനം! ഇതുവരെയെല്ലാം കിറുകൃത്യം; ലോകകപ്പ് വീണ്ടും സ്പെയിനിലെത്തുമോ?

Football
  •  4 days ago
No Image

രാത്രികാല പവർകട്ട്; അത്യാസന നിലയിൽ വീട്ടിൽ കഴിയുന്ന രോഗി ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് മരിച്ചതായി പരാതി; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണം

Kerala
  •  4 days ago
No Image

‘മോദി കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; പ്രധാനമന്ത്രി

National
  •  4 days ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  4 days ago
No Image

രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  4 days ago
No Image

ഹരിത റെയില്‍യാത്രയുടെ പുതിയ അധ്യായം; അഞ്ചു രൂപനിരക്കില്‍ ഇനി ട്രെയില്‍ യാത്ര

National
  •  4 days ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  4 days ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  4 days ago
No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  4 days ago