HOME
DETAILS

കോളജ് കെട്ടിടത്തിന് മുകളില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം: ദുരൂഹത നീങ്ങിയില്ല

  
backup
November 03, 2018 | 3:41 AM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3

പടിഞ്ഞാങ്ങാടി: തൃത്താലയിലെ സ്വകാര്യ കോളജ് കെട്ടിടത്തിന് മുകളില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യ കോളജിലാണ് അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. ചങ്ങരംകുളം പള്ളിക്കര സ്വദേശി കോഴിക്കല്‍ അബ്ദുള്ളക്കുട്ടിയുടെ മകന്‍ അജ്മല്‍ (21) നെയാണ് ദുരൂഹമായ സാഹചര്യത്തില്‍ കോളജ് കെട്ടിടത്തില്‍ കണ്ടെത്തിയത്. ബുധനാഴ്ച പരീക്ഷ നടക്കുന്നതിനാല്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് അജ്മല്‍ ചങ്ങരംകുളത്തെ വീട്ടില്‍നിന്ന് കോളജിലേക്ക് തിരിച്ചത്.
തുടര്‍ന്ന് പരീക്ഷക്ക് കയറിയ അജ്മല്‍ മൂന്നരമണിയോടെ പരീക്ഷാഹാള്‍ വിട്ടു. ഇതിനുശേഷം വിദ്യാര്‍ഥിയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. സാധാരണ വൈകിട്ട് ആറു മണിയോടെ വീട്ടിലെത്താറുള്ള അജ്മലിനെ രാത്രിയായിട്ടും കാണാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്.
സുഹൃത്തുക്കളോടും സഹപാഠികളോടും അന്വേഷിച്ചെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല. ഇതിനിടെയാണ് പരീക്ഷാഹാളില്‍നിന്ന് പുറത്തിറങ്ങിയ അജ്മല്‍ കോളജ് കെട്ടിടത്തിന്റെ ടെറസിലേക്ക് പോയതായി സൂചന കിട്ടിയത്. തുടര്‍ന്ന് വീട്ടുകാരും സുഹൃത്തുക്കളും കോളജ് അധികൃതരും രാത്രിയില്‍ കോളജിലെത്തി പരിശോധന നടത്തിയപ്പോള്‍ പരുക്കേറ്റനിലയില്‍ അജ്മലിനെ കണ്ടെത്തുകയായിരുന്നു. നിലത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ട അജ്മലിനെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കോളജ് കെട്ടിടത്തിന്റെ മുകളില്‍ അജ്മലിനെ കണ്ടെത്തുമ്പോള്‍ കഴുത്തില്‍ തുണികഷ്ണം കെട്ടിയനിലയില്‍ കിടക്കുകയായിരുന്നെന്നാണ് വിദ്യാര്‍ഥികളില്‍ ചിലര്‍ പറഞ്ഞത്. ഒരാഴ്ച മുന്‍പ് വലിയുമ്മ മരണപ്പെട്ടതിന് ശേഷം അജ്മലിനെ നിരാശനായനിലയിലാണ് കണ്ടെതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അതേസമയം, വിദ്യാര്‍ഥിയുടെ മരണം ആത്മഹത്യയാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ ചിത്രം വ്യക്തമാകൂവെന്നും തൃത്താല പൊലിസ് അറിയിച്ചു. വ്യാഴാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വൈകിയിട്ട് ഏഴ് മണിയോടെ വന്‍ജനാവലിയോടെ പള്ളിക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ ഖബറടക്കം നടത്തി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്യായ നികുതി ചുമത്തൽ: നാളെ മുതൽ കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ സർവീസ് നിർത്തിവയ്ക്കും

Kerala
  •  4 days ago
No Image

കൾച്ചറൽ വിസയിൽ വമ്പൻ മാറ്റവുമായി ഒമാൻ; കലാകാരന്മാരുടെ ഇണകൾക്കും ബന്ധുക്കൾക്കും താമസാനുമതി

oman
  •  4 days ago
No Image

'എനിക്ക് ഇനി പെണ്ണ് വേണ്ട നിന്നെ ഞാൻ കൊല്ലും': വിവാഹം നടത്തി തരാമെന്ന് പറ‍ഞ്ഞ് പണം വാങ്ങി വഞ്ചിച്ച സുഹൃത്തിനെ കുത്തി; തിരിച്ചും കുത്തേറ്റു

National
  •  4 days ago
No Image

ഉത്തര്‍പ്രദേശില്‍ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി; ദശലക്ഷക്കണക്കിന് വര്‍ഷം പഴക്കമുണ്ടെന്ന് ഗവേഷകർ; റിപ്പോർട്ട്

National
  •  4 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നതിൽ കർശന നിരീക്ഷണം; ദുരുപയോഗം തടയാൻ നടപടി, കിംവദന്തികൾ തള്ളി യുഎഇ

uae
  •  4 days ago
No Image

'GOAT' റോണോ അല്ല!: ക്രിസ്റ്റ്യാനോ റൊണാൾഡോ 'ടോപ് 5-ൽ ഇല്ല', എക്കാലത്തെയും മികച്ച താരങ്ങളെ തിരഞ്ഞെടുത്ത് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ

Football
  •  4 days ago
No Image

PMAY പദ്ധതി പ്രകാരം ലഭിച്ച വീട് നിർമ്മാണത്തിന് മണ്ണ് മാറ്റിയിട്ടു; 'അനധികൃത ഖനനം' നടത്തിയെന്ന് പറഞ്ഞ് വയോധിക ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പിഴ

Kerala
  •  4 days ago
No Image

"രാമക്ഷേത്രത്തെ പിന്തുണച്ചിരുന്നെങ്കിൽ കോൺഗ്രസിനും വോട്ട് ചെയ്യുമായിരുന്നു"; ആർഎസ്എസ് തലവൻ

National
  •  4 days ago
No Image

'അവൻ ഏറ്റവും കഴിവുള്ളവനാണ്, അവനെ നേരിടാൻ പ്രയാസം'; ഐ.പി.എല്ലിൽ തന്നെ ഏറ്റവും വെല്ലുവിളിച്ച ബൗളർ ഇന്ത്യൻ സൂപ്പർ താരമാണെന്ന് ഹാഷിം അംല

Cricket
  •  4 days ago
No Image

വെറുമൊരു തിരിച്ചറിയൽ കാർഡല്ല; അറിഞ്ഞിരിക്കാം എമിറേറ്റ്സ് ഐഡിയുടെ ഈ 7 പ്രയോജനങ്ങൾ

uae
  •  4 days ago