HOME
DETAILS

കേരള സോപ്‌സ്: വാണിജ്യ വിഭാഗത്തെ ശക്തിപ്പെടുത്തി വിപുലീകരിക്കും: മന്ത്രി

  
backup
November 03, 2018 | 4:36 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b8%e0%b5%8b%e0%b4%aa%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%a3%e0%b4%bf%e0%b4%9c%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%ad

കോഴിക്കോട്: വാണിജ്യ വിഭാഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തി കേരള സോപ്‌സ് വിപുലീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. കോഴിക്കോട്ട് കേരള സോപ്‌സ് ഫാക്ടറി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കുത്തക കമ്പനികളോടാണ് കേരള സോപ്‌സിന് മത്സരിക്കേണ്ടത്. ഈ വെല്ലുവിളി സ്വീകരിച്ച് മികച്ച ഗുണമേന്മയിലും ആകര്‍ഷണീയമായ രീതിയിലും കേരള സോപ്‌സ് ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കും. ഹാന്‍ഡ് വാഷ് പോലുള്ള പുതിയ ഉല്‍പന്നങ്ങളും ഉടന്‍ കേരളാ സോപ്‌സ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള സോപ്‌സ് ഇടവേളയ്ക്ക് ശേഷം തുറന്നപ്പോള്‍ മുതല്‍ നഷ്ടത്തിലായിരുന്നു. പക്ഷെ ഇപ്പോള്‍ അതില്‍ നിന്നു കരകയറാന്‍ സാധിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ കൂടുതല്‍ വിപണികള്‍ കണ്ടെത്താനായെന്നും ചൈന ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കേരള സോപ്‌സിന്റെ ഉല്‍പന്നങ്ങള്‍ കയറ്റിയയക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പനി മാനേജ്‌മെന്റ് പ്രതിനിധികളുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾക്ക് പൂർണ്ണ വിലക്ക്; കർശന ഉത്തരവുമായി ഹൈക്കോടതി 

Kerala
  •  2 days ago
No Image

ഐസിസി ക്രിക്കറ്റ് ലോകകപ്പുകളിൽ വമ്പൻ മാറ്റങ്ങൾ; ടി-20യും ഏകദിനവും ഇനി പുതിയ ഫോർമാറ്റിൽ!

Cricket
  •  2 days ago
No Image

സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണി, മതംമാറി ഒപ്പം വരാൻ സമ്മർദ്ദം; അടൂരിലെ യുവതിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

മറ്റുളള താരങ്ങൾ സ്വപ്നം കാണാൻ പോലുമാകാത്ത റെക്കോർഡ്; ലോകകപ്പിൽ ചരിത്രമെഴുതി സ്പാനിഷ് നായകൻ!

Football
  •  2 days ago
No Image

കന്യാകുമാരിയിൽ പാൻമസാല വിറ്റതിന് അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽ മരിച്ചു; ടി.വി.കെ സർക്കാരിനെതിരെ പ്രതിപക്ഷം

National
  •  2 days ago
No Image

ഗോളടിച്ചുകൂട്ടി മിനർവ; ഗോതിയ കപ്പിൽ നോർവീജിയൻ ക്ലബ്ബിനെ 13-1 ന് തകർത്ത് ഇന്ത്യൻ കൗമാരപ്പട

Football
  •  2 days ago
No Image

ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

പെട്രോളിനും ഡീസലിനും ബൈ; ഇനി വണ്ടിയോടിക്കാൻ ചാണകം മതി; ഗുജറാത്തിൽ വിജയകരമായി പുതിയ ഇന്ധന പരീക്ഷണം

National
  •  2 days ago
No Image

വാദി ഷായിൽ 2,000 അടി താഴ്ചയിൽ കുടുങ്ങിയ സ്വദേശിയെ രക്ഷപ്പെടുത്തി റാസൽഖൈമ പൊലിസ് 

uae
  •  2 days ago
No Image

റൊണാൾഡോയെയും, മെസ്സിയെയും നോക്കു നിങ്ങൾ; രോഹിത്-കോഹ്‌ലി വിരമിക്കൽ ചർച്ചകളിൽ കടുത്ത വിയോജിപ്പുമായി മുൻ താരം

Football
  •  2 days ago