അമിത് പംഗല്‍ ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ വെള്ളിനേടുന്ന ആദ്യ ഇന്ത്യന്‍ താരം; സ്വര്‍ണം നഷ്ടമായത് നിലവിലെ ഒളിമ്പിക് ചാംപ്യനോട് പരാജയപ്പെട്ട്
റഷ്യ: ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമെന്ന നേട്ടം ഇനി അമിത് പംഗലിന് സ്വന്തം. റഷ്യയിലെ എകാടെറിന്ബര്ഗില് നടന്ന ബോക്സിങ് ചാംപ്യന്‍ഷിപ്പിലാണ് അമിത് ഈ നേട്ടം സ്വന്തമാക്കിയത്.
ഫൈനലില്‍ കഴിഞ്ഞ ഒളിമ്പിക് ചാംപ്യനായ ഷകോബിദിന് സോയിറോവിനോട് 5-0ത്തിന് പരാജയപ്പെട്ടാണ് അമിത്തിന് സ്വര്‍ണം നഷ്ടമായത്. വനിതാ വിഭാഗത്തില്‍ മേരി കോം നേരത്തേ നടന്ന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതാണ് ഇന്ത്യക്ക് എടുത്തുപറയാവുന്ന നേട്ടമായി ഉണ്ടായിരുന്നത്. എന്നാല്‍ പുരുഷ താരങ്ങള്‍ക്ക് ഇതുവരെ ആ നേട്ടം കൈവരിക്കാനായിരുന്നില്ല. വെങ്കല മെഡല്‍ മാത്രമാണ് പുരുഷന്മാര്ക്ക് നേടാനായിരുന്നത്. കസാഖിസ്ഥാന്റെ സാകെന്‍ ബിബോസിനോവിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരം ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.
ഇതോടൊപ്പം തന്നെ ടോക്കിയോ ഓളിംപിക്സ് യോഗ്യതയും നേടിയിരുന്നു. ഹരിയാണയിലെ റോത്തക് ജില്ലയിലെ മെയ്ന വില്ലേജില്‍ 1995 ഒക്ടോബര്‍ 16നാണ് അമിത്തിന്റെ ജനനം. പിതാവ് ചൗധരി വിജേന്ദര്‍ സിങ് പംഗല്‍ കര്‍ഷകനാണ്. മൂത്ത സഹോദരന് അജയ് പംഗലിന്റെ നേട്ടങ്ങളില്‍ ആകൃഷ്ടനായാണ് അമിതും ഇടിക്കൂട്ടിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."