പാചകവാതക വില നിയന്ത്രിക്കാന്‍ നടപടി വേണമെന്ന്
കരുനാഗപ്പള്ളി: ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത പാചകവാതകത്തിന്റെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിവേണമെന്ന് കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ കൗണ്‍സില്‍ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ധനത്തിനും പാചകവാതകത്തിനും ഈടാക്കുന്ന നികുതി സര്‍ക്കാരുകള്‍ ഉപേക്ഷിച്ച് ഉപഭോക്താക്കളായ ജനങ്ങളോട് കടമ നിറവേറ്റുവാന്‍ തയാറാകണം. വോട്ടുനേടി അധികാരത്തിലെത്തുമ്പോള്‍ ജനവിരുദ്ധ നിലപാടുകള്‍ കൈക്കൊളളുന്നത് ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
സംസ്ഥാന പ്രസിഡന്റ് റിട്ട. പൊലിസ് സൂപ്രണ്ട് എം. മൈതീന്‍കുഞ്ഞ് യോഗം ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷനായി. കുന്നേല്‍ രാജേന്ദ്രന്, കമറുദ്ദീന് മുസ്ലിയാര്, കെ. ശശിധരന്‍പിള്ള, ഷാജഹാന് പണിയ്ക്കത്ത്, വി.കെ രാജേന്ദ്രന്, കെ.ആര് സജീവ്, ഷെര്‍ലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."