സാംസങ് പേ, സോഷ്യല്‍ ക്യാമറ സംവിധാനത്തോടും കൂടിയ ഗാലക്‌സി ജെ7 മാക്‌സും, ജെ7 പ്രോയും അവതരിപ്പിച്ചു
പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ സാംസങ് അതിന്റെ ഗാലക്‌സി ജെ ശ്രേണി വിപുലമാക്കികൊണ്ട് പുതിയ രണ്ടു മോഡലുകളായ ഗാലക്‌സി ജെ7 മാക്‌സും, ജെ7പ്രോയും അവതരിപ്പിച്ചു.
സാംസങ് പേയും ഏറ്റവും പുതിയ സോഷ്യല്‍ ക്യാമറ സംവിധാനത്തോടും കൂടിയാണ് സാംസങ് പുതിയ ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ വാലറ്റായി ഉപയോഗിക്കാവുന്ന സംവിധാനമാണ് സാംസങ് പേയിലൂടെ അവതരിപ്പിച്ചത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്റ്റോര്‍ ചെയ്തിട്ടുള്ള വാലറ്റിലൂടെ പേടിഎം വഴിയും സര്‍ക്കാരിന്റെ യുപിഐ സംവിധാനം വഴിയും പണമിടപാടുകള്‍ നടത്താമെന്നതാണ് സവിശേഷത.
[caption id="attachment_354316" align="aligncenter" width="600"] ????????????????????????????????????[/caption]മേക്ക് ഫോര്‍ ഇന്ത്യയ്ക്കു കീഴില്‍ നൂതനമായ അള്‍ട്രാ ഡാറ്റ സേവിങ്, എസ് ബൈക്ക് മോഡ്, എസ് പവര്‍ പ്ലാനിങ് എന്നിവയോടുകീടിയാണ് ജെ സീരീസ് എത്തുന്നത്. ജെ7 മാക്‌സില്‍ സാംസങ് പേ മിനിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ രണ്ടു ഫോണുകള്‍ക്കും എഫ് 1.9 ലെന്‍സോടുകൂടിയ 13 എംപി മുന്‍ ക്യാമറയും എഫ് 1.7 ലെന്‍സോടുകൂടിയ പിന്‍ ക്യാമറയുമുണ്ട്. വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിലും മികച്ച സെല്‍ഫികളെടുക്കാമെന്നതിനാല്‍ ഈ സ്മാര്‍ട്‌ഫോണ്‍ സെല്‍ഫി പ്രേമികള്‍ക്ക് പ്രിയങ്കരമാവും. ജെ7 പ്രോ ജൂലൈ മധ്യത്തോടെ സ്റ്റോറുകളിലെത്തും.
സോഷ്യല്‍ ക്യാമറയാണ് മറ്റൊരു നൂതന സംവിധാനം. സ്മാര്‍ട്ട്‌ഫോണ്‍ കാമറ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങള്‍ അപ്പോള്‍ തന്നെ എഡിറ്റ് ചെയ്ത് ഷെയര്‍ ചെയ്യാവുന്ന സംവിധാനമാണ് ഇത്. അടുത്ത കോണ്‍ടാക്റ്റുകള്‍ ഇനി ക്യാമറക്കുള്ളില്‍ തന്നെ സൂക്ഷിക്കാം.
മറ്റു സവിശേഷതകള്‍
- ഗാലക്‌സി ജെ7 മാക്‌സില്‍ 1.6 ജിഗാഹെര്‍ട്ട്‌സ് ഒക്റ്റാ കോര്‍ പ്രോസസറും 3300 എംഎഎച്ച് ബാറ്ററിയും 4ജിബി റാമുമാണുള്ളത്.
- 1.6 ഒക്റ്റ കോര്‍ എക്‌സൈനോ പ്രോസസറാണ് ജെ7 പ്രോയില്‍ ഉപയോഗിച്ചിരിക്കുന്നത്.
- 3ജിബി റാമും, 3600 എംഎഎച്ച് ബാറ്ററിയും ഉപയോഗം സുഗമമാക്കുന്നു.
- രണ്ട് ഫോണിന്റെയും മെറ്റല്‍ ബോഡി മികച്ച സ്റ്റൈലിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
- ഗാലക്‌സി ജെ7 മാക്‌സിന്റെ വില 17,900 രൂപയും, ജെ7 പ്രോയുടെ വില 20,900 രൂപയുമാണ്.
- കറുപ്പ്, ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."