സമ്പൂര്‍ണ തൊഴിലുറപ്പ് തൊഴിലാളി ഗ്രാമം പദ്ധതിക്ക് തുടക്കം
കൂടരഞ്ഞി: കക്കാടംപൊയിലില്‍ സമ്പൂര്‍ണ തൊഴിലുറപ്പ് തൊഴിലാളി ഗ്രാമം പദ്ധതി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ നസീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ കെ.എസ് അരുണ്‍കുമാര്‍ അധ്യക്ഷനായി. കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗിക്കുക, ജനങ്ങള്‍ക്ക് തൊഴില്‍ രംഗത്ത് സ്ഥിരത ഉണ്ടാക്കുക, ഇതിനായി അഞ്ചാം വാര്‍ഡ് കക്കാടംപൊയിലിലെ മുഴുവന്‍ കുടുംബങ്ങളെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളാക്കുക എന്നതാണ് ലക്ഷ്യം. ഉദ്ഘാടന വേദിയില്‍ വെച്ചു തന്നെ പുതിയ തൊഴിലാളികള്‍ക്കായി സ്പോട്ട് രജിസ്ട്രേഷന്,നിലവിലുള്ള കാര്‍ഡിലേക്ക് പുതിയ അംഗത്തെ ചേര്‍ക്കല്‍, പുതിയകാര്‍ഡ് നല്കല് എന്നിവയും നടന്നു.
സണ്ണി ചെമ്പാട്ടു, ജിമ്മി മഠത്തില്കണ്ടം,അജയന് വല്യാട്ടുകണ്ടം,പയസ് ആന്റണി, മധുസൂദനന്, ടിന്റു സുനീഷ്, ഷിന്റ ശ്രീനിവാസന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."