സംഭാഷണ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ വൈറ്റ് ഹൗസ് ശ്രമിച്ചെന്ന്് ആരോപണം
വാഷിങ്ടണ്‍: രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കാന്‍ വിദേശ ഭരണാധികാരിയോട് ട്രംപ് സഹായം തേടിയ സംഭവത്തില്‍ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ വൈറ്റ് ഹൗസ് ശ്രമിച്ചെന്ന് ആരോപണം.
രാഷ്ട്രീയ എതിരാളി ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനുമെതിരേ അന്വേഷണം നടത്താന്‍ ട്രംപ് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ സെലന്‍സ്‌കിയോട് ആവശ്യപ്പെട്ടതിലാണ് വൈറ്റ് ഹൗസ് അനധികൃതമായ ഇടപെട്ടതെന്ന് പരാതിക്കാരന്‍ പറഞ്ഞു.
ഇത്തരം വിവരങ്ങള്‍ സൂക്ഷിക്കുന്ന കംപ്യൂട്ടറില്‍ ട്രംപും ഉക്രൈന്‍ പ്രസിഡന്റും തമ്മലുള്ള സംഭാഷണത്തിലെ വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്നും മറ്റൊരു കംപ്യൂട്ടറിലാണുള്ളത്. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുക്കാനായി സ്വന്തം ഓഫിസിനെ ട്രംപ് ഉപയോഗപ്പെടുത്തി.
തനിക്കാനായി ബൈഡനെതിരേയുള്ള അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശ ഇടപെടല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കാന്‍ വൈറ്റ് ഹൗസിലെ മുതിര്‍ന്ന അംഗങ്ങള്‍ സഹായിച്ചെന്ന് ചില ഉദ്യോഗസ്ഥന്മാര്‍ അറിയിച്ചെന്നും പരാതിക്കാരന്‍ പറഞ്ഞു.
നിലവിലെ ഭരണത്തിന് കീഴില്‍ പൊതു സ്വഭാവത്തില്‍ നിന്ന് വ്യത്യസ്തമായ വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നത് ആദ്യമായല്ല, നേരത്തെയും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. വൈറ്റ് ഹൗസിന്റെ ഇടപെടലുകള്‍ക്ക് നേരിട്ട് സാക്ഷിയല്ലെങ്കിലും വിശ്വസനീയമായ രീതിയില്‍ ലഭിച്ച വിവരങ്ങളാണിതെന്നും പരാതിക്കാരന്‍ പറഞ്ഞു.
പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള ഔദ്യോഗിക നടപടികള്‍ക്കു തുടക്കമിട്ടു പ്രതിപക്ഷ കക്ഷിയായ ഡൊമോക്രാറ്റിക് പാര്‍ട്ടി മുന്നോട്ടു പോകുന്നതിനിടെ ട്രംപിനു വീണ്ടും തിരിച്ചടി. പ്രസിഡന്റിന് അനുകൂലമായി റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കു അയയ്‌ക്കേണ്ടിയിരുന്ന ഇമെയില്‍ അബദ്ധത്തില്‍ ഡെമോക്രാറ്റിക് അംഗങ്ങള്‍ക്കും അയച്ചതു പ്രതിപക്ഷം ആയുധമാക്കിയതോടെയാണു ട്രംപ് പ്രതിരോധത്തിലായത്.
അന്വേഷണം പ്രഖ്യാപിച്ചാല്‍ ഉക്രൈനു ട്രംപ് സൈനിക സഹായം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."