ഇക്കോ ലീഗല്‍ ക്യാംപ് നാളെ മുതല്‍ തട്ടേക്കാട്
കൊച്ചി: ഇന്ത്യന്‍ അസോസിയേഷന് ഒഫ് ലോയേഴ്സിന്റെ നാലാമത് ഇക്കോ ലീഗല്‍ ക്യാംപ് ആറ്, ഏഴ് തിയതികളില്‍ തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ നടക്കും. ആറിന് രാവിലെ 11ന് കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.കെ ഉഷ ഉദ്ഘാടനം ചെയ്യും. അസോസിയേഷന് പ്രസിഡന്റ് പി.കെ. ചിത്രഭാനു അധ്യക്ഷത വഹിക്കും.
കെ. രാജന് എം.എല്‍.എ, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന് എന്നിവര്‍ സംസാരിക്കും. പരിസ്ഥിതിയുടെ രാഷ്ട്രീയം ആഗോളതലത്തില്‍ എന്ന വിഷയം ആര്. പ്രസാദും, പശ്ചിമഘട്ട സംരക്ഷണവും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും എന്ന വിഷയം ഡോ. സി.എം. ജോയിയും അവതരിപ്പിക്കും. വൈകിട്ട് നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ജനകീയ സംവാദം മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും.
പി.ജെ. ആന്റണി വിഷയാവതരണം നടത്തും. ഏഴിന് രാവിലെ പ്രകൃതി സംരക്ഷണവും ഭരണഘടനാ ബാധ്യതയും എന്ന വിഷയത്തില്‍ സിംപോസിയം നടത്തും. അഡ്വ. കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ്സിന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ഹരീഷ് വാസുദേവന്‍ വിഷയം അവതരിപ്പിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി കെ. രാജു മുഖ്യാതിഥിയായിരിക്കും. അസോസിയേഷന് സംസ്ഥാന സെക്രട്ടറി പി.എ. അസീസ്, ജനറല്‍ സെക്രട്ടറി എ. ജയശങ്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."