ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥന്‍ സുമനസുകളുടെ സഹായം തേടുന്നു
കല്ലമ്പലം: കടുത്ത പ്രമേഹം മൂലം ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥന്‍ സുമനസുകളുടെ സഹായം തേടുന്നു. മണമ്പൂര്‍ പഞ്ചായത്തില്‍ കവലയൂര്‍ മൂങ്ങോട് പാണ്ടിവിള ആനന്ദഭവനില്‍ അയ്യപ്പന്‍ (45) ആണ് ഇരുവൃക്കകളും തകരാറിലായി ദയനീയ സ്ഥിതിയിലുള്ളത്.
ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് നടത്തണം. ഇരുപത് വര്‍ഷമായി പ്രമേഹത്തിനും ജന്നിക്കും ചികിത്സയിലാണ്. അതിനാല്‍ വൃക്ക മാറ്റിവയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സ്വന്തമായുള്ള ഓട്ടോറിക്ഷ ഓടിച്ചാണ് അയ്യപ്പന്‍ കുടുംബം നോക്കിയിരുന്നത്. രോഗം മൂര്‍ച്ഛിച്ചതോടെ ഓട്ടോറിക്ഷവിറ്റ് ചികിത്സ തുടങ്ങി. ഇതിനിടയില്‍ ആകെയുള്ള അഞ്ചു സെന്റ് വസ്തുവിലുണ്ടായിരുന്ന കിടപ്പാടം തകര്‍ന്നു വീഴാവുന്ന അവസ്ഥയിലായി. തുടര്‍ന്ന് ഇതിന്റെ ആധാരം പണയംവച്ച് മണമ്പൂര്‍ സര്‍വിസ് സഹകരണ സംഘത്തില്‍ നിന്ന് മൂന്ന് ലക്ഷം രൂപ ലോണെടുത്ത് വീട് വച്ചു.
ചികിത്സയ്ക്കായി ഓട്ടോ വിറ്റതോടെ ലോണിന്റെ തിരിച്ചടവ് മുടങ്ങി കുടുംബം പട്ടിണിയിലുമായി. ലോണ്‍ തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലാതായതോടെ ബാങ്ക് ജപ്തി നടപടിക്കൊരുങ്ങി. ഒരു പ്രാവശ്യം ഡയാലിസിസ് ചെയ്യാന്‍ 1500 രൂപ ചെലവാകും. കടം വാങ്ങിയും ബന്ധുക്കളുടെ സഹായത്തോടെയുമാണ് ഇത്രയും നാള്‍ ജീവന്‍ നിലനിറുത്തിയത്. തന്റെ കുടുംബം അന്യാധീനപ്പെട്ടുപോകരുതേയെന്ന പ്രാര്‍ഥനയില്‍ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അയ്യപ്പന്‍. ജോലിയില്ലാത്ത ഭാര്യ സെല്‍വി (35)യും, ഒന്‍പതിലും നാലിലും പഠിക്കുന്ന മക്കളായ നന്ദനയും അച്ചുവും, കാഴ്ചയില്ലാത്ത 75 വയസുള്ള മാതാവ് ആനന്ദ അമ്മാളും അയ്യപ്പന്റെ സംരക്ഷണയിലാണ്. ഈ ഫെഡറല്‍ ബാങ്ക് മണമ്പൂര്‍ ശാഖയില്‍ അയ്യപ്പന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 10930100226592 (ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആര്‍.എല്‍. 0001093).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."