HOME
DETAILS

അടിസ്ഥാന സൗകര്യങ്ങളില്ല; പിങ്ക് പൊലിസ് കിതക്കുന്നു

  
backup
June 17 2017 | 22:06 PM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d-18

കോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ സംസ്ഥാനത്ത് സ്ത്രീ സുരക്ഷക്കായി നടപ്പിലാക്കിയ പിങ്ക് പൊലിസ് പട്രോള്‍ സംവിധാനം ഇഴയുന്നു. നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പിങ്ക് പൊലിസിന്റെ സേവനം വനിതകള്‍ക്ക് ലഭിക്കുന്നത്.
വനിതാ പൊലിസുകാര്‍ മാത്രമുള്ള യൂണിറ്റുകള്‍ പ്രത്യേക വാഹനങ്ങളില്‍ സ്ത്രീ സുരക്ഷക്കായി ജനങ്ങളിലേക്കിറങ്ങിയാണ് സേവനം ഉറപ്പുവരുത്തുന്നത്. ഇതിനായി പരാതിക്കാര്‍ക്ക് വിളിക്കാന്‍ 1515 എന്ന ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തി. എന്നാല്‍ ദിനേന ശരാശരി അഞ്ച് പരാതികളെങ്കിലും ലഭിക്കുന്ന ഓരോ യൂണിറ്റിലും ജീവനക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗൗരവമായ ശ്രദ്ധ പതിയാത്തത് ഇവരുടെ ജോലി ഭാരം വര്‍ധിപ്പിക്കുകയാണ്.


തിരുവനന്തപുരത്ത് മാത്രമാണ് ആവശ്യത്തിന് അംഗബലവും അടിസ്ഥാന സൗകര്യങ്ങളുമുള്ളത്. കോഴിക്കോട് യൂണിറ്റില്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനോട് ചേര്‍ന്ന് പേരിന് തയാറാക്കിയ ഇടുങ്ങിയ മുറിയിലാണ് പിങ്ക് പൊലിസിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. നാലുപേരുടെ സേവനം ഉറപ്പാക്കേണ്ട കണ്‍ട്രോള്‍ റൂമില്‍ രണ്ടുപേര്‍ക്ക് കഷ്ടിച്ച് ഇരിക്കാനുള്ള സ്ഥലം മാത്രമാണുള്ളത്.
റിപ്പോര്‍ട്ടുകള്‍ തയാറാക്കാനും കണക്കുകള്‍ സൂക്ഷിക്കാനും മറ്റുമായി കംപ്യൂട്ടര്‍ പോലും ഇവിടെയില്ല. ഇവര്‍ക്കായി അനുവദിച്ച വാഹനങ്ങളില്‍ ജി.പി.എസ് സൗകര്യവും കാമറയും ഘടിപ്പിക്കണമെന്ന ആവശ്യവും നടപ്പിലായിട്ടില്ല.


ജി.പി.എസ് സംവിധാനം ഘടിപ്പിക്കാത്തതിനാല്‍ 1515 നമ്പറില്‍ വിളിച്ചാല്‍ പരാതി പറയുന്നയാളുമായി പൊലിസ് പെട്രോള്‍ വാഹനത്തിന്റെ തത്സമയ ട്രാക്കിങ് ഇപ്പോള്‍ സാധ്യമല്ല. ആദ്യം പരാതിക്കാരുടെ ഫോണ്‍ കണ്‍ട്രോള്‍ റൂമിലേക്കും പിന്നീട് ഇവര്‍ വാഹനത്തിലുള്ള പൊലിസുകാര്‍ക്ക് മൊബൈലില്‍ വിവരം കൈമാറുന്നതുമാണ് നിലവിലെ രീതി.

 

കൊച്ചിയിലും സമാനസാഹചര്യമാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക്കുമായി സഹകരിച്ചാണ് സാങ്കേതിക സൗകര്യങ്ങള്‍ ചെയ്യുന്നതെങ്കിലും പൂര്‍ണമായും ഫണ്ട് അനുവദിക്കാത്തത് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിലങ്ങുതടിയാവുകയാണ്.


എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥയും നാല് വനിതാ സിവില്‍ പൊലിസ് ഓഫിസര്‍മാരും(ഡബ്ല്യു.സി.പി.ഒ), വനിതാ ഡ്രൈവറുമാണ് പെട്രോളിങ് സമയത്ത് വാഹനത്തിലുണ്ടാവേണ്ടത്.രാവിലെ എട്ടുമുതല്‍ രണ്ടുവരെയും രണ്ടുമുതല്‍ രാത്രി എട്ടുവരെയുമായി രണ്ട് ഷിഫ്റ്റുകളിലായാണ് ജോലി സമയമെങ്കിലും ആവശ്യത്തിന് അംഗങ്ങളില്ലാത്തതിനാല്‍ ഒരു ദിവസം മുഴുവന്‍ ഒരേ ആളുകള്‍ ജോലി ചെയ്യുകയാണ്.ഇരുപത് പേരില്‍ താഴെ മാത്രമാണ് കൊച്ചിയിലും കോഴിക്കോട്ടുമുള്ള അംഗബലം. ആവശ്യത്തിന് അവധിയെടുക്കാന്‍ പോലും കഴിയാത്ത ദയനീയ സാഹചര്യത്തിലാണ് പൊലിസുകാര്‍ ഡ്യൂട്ടിക്കെത്തുന്നത്. ജില്ലാ പൊലിസ് മേധാവികള്‍ക്ക് നേരിട്ട് ലഭിക്കുന്ന സ്ത്രീകളുടെ പരാതികള്‍ അന്വേഷിക്കേണ്ടതും ഇപ്പോള്‍ പിങ്ക് പൊലിസിന്റെ ചുമതലയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  44 minutes ago
No Image

ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക് 

Kerala
  •  an hour ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  an hour ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  an hour ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  2 hours ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  2 hours ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  2 hours ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  10 hours ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  10 hours ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  11 hours ago