HOME
DETAILS

അല്‍ഖോബാര്‍ ട്രെന്‍ഡ് 'സ്പാര്‍ക്ക് 2019' ഏകദിന ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

  
backup
October 03 2019 | 16:10 PM

samastha-islamic-centre-spark

 

ദമാം: സമസ്ത ഇസ്‌ലാമിക് സെന്ററിന് കീഴിലെ വിദ്യാഭ്യാസ പ്രവര്‍ത്തന വിഭാഗമായ ട്രെന്‍ഡ് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. അല്‍ഖോബാര്‍, തുഖ്ബ കമ്മിറ്റികള്‍ക്ക് കീഴില്‍ സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പ് എസ് ഐ സി തുഖ്ബ ചെയര്‍മാന്‍ പൂക്കോയതങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ട്രെന്‍ഡ് ചെയര്‍മാന്‍ അലി അക്ബര്‍ തങ്ങള്‍ ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു.

രാവിലെ നടന്ന എന്റര്‍ടൈന്മെന്റ് സെക്ഷന്‍ മുഹ്‌സിന്‍ ഹുദവിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. തുടര്‍ന്ന് ക്യാമ്പ് അംഗങ്ങള്‍ വിവിധ കായിക മത്സരങ്ങളില്‍ മാറ്റുരച്ചു. ഉച്ചക്ക് ശേഷം നടന്ന ഇഗ്‌നൈറ്റ് ലീഡര്‍ഷിപ് പ്രോഗ്രാം അംഗങ്ങളുടെ പ്രസംഗ മല്‍സരത്തിന് ദമാം ട്രെന്‍ഡ് ന്റെ വിധികര്‍ത്താക്കളായ ബഷീര്‍ ബാഖവി, ഷംനാദ് അബുയാസീന്‍, ഷബീര്‍ അലി അമ്പാടത് തുടങ്ങിയവര്‍ വിജയികളെ തിരഞ്ഞെടുത്തു.

പ്രസംഗ മത്സരത്തില്‍ മുഹമ്മദ് വി.ടി കുറ്റൂര്‍, മുസ്തഫ പൂക്കാടന്‍, ഫൈസല്‍ മലപുറം എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനവിതരണം എസ് ഐ സി ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡണ്ട് സുഹൈല്‍ ഹുദവി നിര്‍വഹിച്ചു. മോട്ടിവേഷന്‍ സെഷനില്‍ അല്‍മുന സ്‌കൂള്‍ അധ്യാപകനും ട്രൈനറുമായ നൗഷാദ് കുന്നത്തേടത്ത് ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ലീഡര്‍ഷിപ്പിനെ കുറിച്ച് ക്ലാസ് അവതരിപ്പിച്ചു.

പ്രവാസം അവസാനിപ്പിച്ചു പോവുന്ന എസ് ഐ സി ഈസ്റ്റേണ്‍ പ്രൊവിന്‍സ് വര്‍ക്കിംഗ് സെക്രട്ടറിയും ട്രെന്‍ഡ് സാരഥിയുമായ നൗഫല്‍ മാവൂരിനെ ആദരിച്ചു. ബാസിത് പട്ടാമ്പി ആശംസയര്‍പ്പിച്ചു.
ജമാല്‍ മീനങ്ങാടി, ആഷിക് ചോക്കാട്, ഫൈസല്‍ മലപുറം, അമീര്‍ അലി, നൗഷാദ് എടക്കര, ഷൗക്കത്ത്, കബീര്‍ അത്തോളി, സൈഫുദീന്‍ മുക്കം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago
No Image

'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്‍മാറാന്‍ അഭ്യര്‍ഥന

National
  •  3 months ago
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago