HOME
DETAILS

സഊദിയില്‍ വിവിധ ഭരണ വകുപ്പുകളില്‍ മാറ്റം; സഊദ് ബിന്‍ അബ്ദുല്‍ അസീസ് ഹിലാല്‍ പൊതു സുരക്ഷാ വകുപ്പ് മേധാവി

  
backup
June 18, 2017 | 10:08 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a7-%e0%b4%ad%e0%b4%b0%e0%b4%a3-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa

 

റിയാദ് : സഊദിയില്‍ വിവിധ ഭരണ വകുപ്പുകളില്‍ മാറ്റം വരുത്തി രാജാവ് സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് ഉത്തരവിറക്കി. വിവിധ വകുപ്പ് തലവന്‍മാര്‍ക്ക് റിട്ടയര്‍മെന്റും സ്ഥാനകയറ്റവും നല്‍കുകയും ചെയ്തിട്ടുണ്ട്. ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യൂഷന്റെ പേര് പബ്ലിക് പ്രോസിക്യൂഷന്‍ എന്നാക്കി മാറ്റുകയും. പബ്ലിക് പ്രോസിക്യൂഷന്‍ മേധാവി അറ്റോര്‍ണി ജനറല്‍ എന്ന പേരിലുമായിരിക്കും ഇനി അറിയപ്പെടുക.

രാജ്യത്തെ പുതിയ പൊതുസുരക്ഷാ വകുപ്പ് മേധാവിയായി സഊദ് ബിന്‍ അബ്ദുല്‍ അസീസ് ഹിലാലിനെ നിയമിച്ചു. മേജര്‍ ജനറല്‍ റാങ്കില്‍ നിന്ന് ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കിയാണ് ഇദ്ദേഹത്തെ പൊലിസ് സേനയുടെ തലപ്പത്ത് നിയമിച്ചത്. പൊതുസുരക്ഷാ വകുപ്പ് മേധാവിയായിരുന്ന ജനറല്‍ ഉസ്മാന്‍ അല്‍മുഹ്‌റജിന് റിട്ടയര്‍മെന്റ് നല്‍കി.

നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ ജനറല്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ലബ്ദക്കും റിട്ടയര്‍മെന്റ് നല്‍കി ജനറല്‍ റാങ്കോടെ റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായി നിയമിച്ചു. ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യൂഷന്‍ മേധാവി ശൈഖ് മുഹമ്മദ് അല്‍ഉറൈനിയെ പദവിയില്‍നിന്ന് നീക്കം ചെയ്തു.

ശൈഖ് സഊദ് ബിന്‍ അബ്ദുല്ല അല്‍മുഅജബിനെയാണ് പബ്ലിക് പ്രോസിക്യൂഷന്‍ അറ്റോര്‍ണി ജനറലായി നിയമിച്ചത്. മന്ത്രി റാങ്കോടെയാണ് നിയമം. കൂടാതെ, പബ്ലിക് പ്രോസിക്യൂഷന് സ്വതന്ത്ര ചുമതലയും നല്‍കിയിട്ടുണ്ട്.

ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് ആയി അബ്ദുല്‍ ഹകീം അല്‍തമീമിയെയും സക്കാത്ത്, നികുതി അതോറിറ്റി പ്രസിഡന്റ് ആയി സുഹൈല്‍ അബാനമിയെയും റോഡല്‍ കോര്‍ട്ട് ഡെപ്യൂട്ടി പ്രസിഡന്റ് ആയി ഉഖലാ ബിന്‍ അലി അല്‍ഉഖലായെയും നിയമിച്ചു. അല്‍ഖര്‍ജ് പ്രിന്‍സ് സത്താം യൂനിവേഴ്‌സിറ്റി ഡയറക്ടറായി ഡോ. അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ഹാമിദിനെ നിയമിച്ചു.

ഫഹദ് ബിന്‍ അബ്ദുല്ല അല്‍മുബാറക്കിനെയും തുര്‍ക്കി ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ ആലുശൈഖിനെയും ഡോ. ഹമദ് ബിന്‍ മുഹമ്മദ് ആലുശൈഖിനെയും മുസാഅദ് ബിന്‍ നാസിര്‍ അല്‍ബറാക്കിനെയും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാക്കളായും തമീം ബിന്‍ അബ്ദുല്‍ അസീസ് അല്‍സാലിമിനെ രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

38ാം വയസിൽ ലോകത്തിൽ നമ്പർ വൺ; ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ

Cricket
  •  a month ago
No Image

വയറിലെ കൊഴുപ്പ് ഉരുകിപ്പോവാന്‍ ഉലുവ കഴിക്കേണ്ടത് ഈ രീതിയില്‍ മാത്രം.... 

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; 2024 മുതല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്  279 പേര്‍

International
  •  a month ago
No Image

പി.എം ശ്രീ: സി.പി.ഐയ്ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍; പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കും

Kerala
  •  a month ago
No Image

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

National
  •  a month ago
No Image

ബഹ്‌റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

bahrain
  •  a month ago
No Image

തയ്യല്‍ക്കാരന്‍ സമയത്തു ബ്ലൗസ് തയ്ച്ചു നല്‍കിയില്ല; യുവതിക്ക് 7000 രൂപ നല്‍കാന്‍ തയ്യല്‍കാരനോട് കോടതി 

Kerala
  •  a month ago
No Image

2027 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കണം: ലക്ഷ്യം തുറന്ന് പറഞ്ഞ് സൂപ്പർതാരം

Cricket
  •  a month ago
No Image

അപ്പൂപ്പന്റെ കൈ വിട്ട് പുറത്തേക്ക് ഓടിയ നാലര വയസുള്ള കുട്ടി വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍

Kerala
  •  a month ago
No Image

ഗസ്സയില്‍ കനത്ത വ്യോമാക്രമണവുമായി വീണ്ടും ഇസ്‌റാഈല്‍; 24 കുഞ്ഞുങ്ങള്‍ ഉള്‍പെടെ 60ലേറെ മരണം, നിരവധി പേര്‍ക്ക് പരുക്ക് 

International
  •  a month ago