HOME
DETAILS

കക്കാടംപൊയിലിലെ പ്രകൃതി ചൂഷണം കാണാനെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം

  
backup
October 06 2019 | 18:10 PM

%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b4%82%e0%b4%aa%e0%b5%8a%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf

 

കൈയേറ്റത്തിനിരയായത് ഡോ.എം.എന്‍ കാരശ്ശേരി ഉള്‍പ്പെടെയുള്ളവര്‍
സംഘമെത്തിയത് പി.വി അന്‍വര്‍ തടയണ നിര്‍മിച്ച പ്രദേശം ഉള്‍പ്പെടെ സന്ദര്‍ശിക്കാന്‍
മുക്കം: മലയോര പ്രദേശമായ കക്കാടംപൊയിലില്‍ നടക്കുന്ന പ്രകൃതി ചൂഷണ പ്രവര്‍ത്തനങ്ങള്‍ കാണാനെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുനേരെ കൈയേറ്റം. നിലമ്പൂര്‍ എം.എല്‍.എയും നിയമസഭ പരിസ്ഥിതി സമിതി അംഗവുമായ പി.വി അന്‍വര്‍ അനധികൃതമായി നിര്‍മിച്ചതും ഹൈക്കോടതി പൊളിച്ചുനീക്കാന്‍ നിര്‍ദേശം നല്‍കിയതുമായ തടയണയെയും അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറിയെയും സംബന്ധിച്ച് പഠനം നടത്താനെത്തിയതായിരുന്നു സംഘം. ഡോ.എം.എന്‍ കാരശ്ശേരി, സി.ആര്‍ നീലകണ്ഠന്‍, ഡോ.ആസാദ്, കെ.അജിത, പ്രൊഫ.കുസുമം ജോസഫ്, ടി.വി രാജന്‍, കെ.എം ഷാജഹാന്‍, ഷൗക്കത്തലി എരോത്ത് അടക്കമുള്ള 60 ഓളം വരുന്ന സംസ്‌കാരിക, പരിസ്ഥിതി പ്രവര്‍ത്തകരുടെ സംഘത്തെയാണ് തടയുകയും കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തത്. പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്നലെ ഉച്ചയോടെ സംഘം കക്കാടം പൊയിലിലെത്തിയത്.
തേനരുവിയിലുള്ള ക്രഷറിലേക്ക് പോകുമ്പോള്‍ യാതൊരു കാരണവുമില്ലാതെ ചിലര്‍ നിരായുധരായ തങ്ങളെ തടയുകയായിരുന്നുവെന്ന് എം.എന്‍ കാരശ്ശേരി സുപ്രഭാതത്തോട് പറഞ്ഞു. കുസുമം ജോസഫിന്റെ കൈ പിടിച്ച് തിരിക്കുകയും സംഘത്തിലെ മാധ്യമ പ്രവര്‍ത്തകനായ വിനോദിനെ മര്‍ദിക്കുകയും ഷര്‍ട്ട് കീറുകയും ഫോണ്‍ തട്ടിപ്പറിച്ച് കൊണ്ടുപോവുകയും ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീര്‍, കക്കാടംപൊയില്‍ വാര്‍ഡ് മെമ്പര്‍ അരുണ്‍, മുന്‍ വാര്‍ഡ് മെമ്പര്‍ സൂസമ്മ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും നാട്ടുകാരും പി.വി അന്‍വറിന്റെ തൊഴിലാളികളുമാണ് ആക്രമണത്തിന് പിന്നിലെന്നും എം.എന്‍ കാരശ്ശേരി ആരോപിച്ചു.
സംഭവത്തെ തുടര്‍ന്ന് പൊലിസ്, കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ എന്നിവരെ വിളിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലിസ് എത്തിയത്. അക്രമികളെ തടയുന്നതിന് പകരം തങ്ങളെ തിരിച്ചയക്കുകയാണ് പൊലിസ് ചെയ്തത്. നാട്ടുകാരെ രാഷ്ട്രീയക്കാരും നിയമ ലംഘകരും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കക്കാടംപൊയിലില്‍ നടക്കുന്ന നിയമ ലംഘനങ്ങള്‍ കാണാന്‍ ഇനിയും വരുമെന്നും എം.എന്‍ കാരശ്ശേരി വ്യക്തമാക്കി.
കക്കാടംപൊയിലില്‍ തങ്ങള്‍ക്ക് നേരെ നടന്നത് ആള്‍ക്കൂട്ട ആക്രമണമാണെന്നും സംഭവത്തിന് മണിക്കൂറുകള്‍ക്ക് ശേഷം വന്ന പൊലിസ് കാഴ്ചക്കാരെപ്പോലെ നോക്കി നില്‍ക്കുകയായിരുന്നുവെന്നും സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു. പി.വി അന്‍വറിനെ നിയമസഭ പരിസ്ഥിതി കമ്മിറ്റിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്കും ഗവര്‍ണര്‍ക്കും കത്ത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago