HOME
DETAILS

ജൂത കുടിയേറ്റക്കാരെ തിരിച്ചയച്ചതിന് മാപ്പുപറഞ്ഞ് കാനഡ പ്രധാനമന്ത്രി

  
backup
November 08, 2018 | 7:45 PM

%e0%b4%9c%e0%b5%82%e0%b4%a4-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf

 

ടോറന്‍ഡോ: 80 വര്‍ഷങ്ങള്‍ക്കു മുന്‍പു രാജ്യത്ത് അഭയം തേടിയ ജൂത കുടിയേറ്റക്കാരെ തിരിച്ചയച്ചതിനു മാപ്പുപറഞ്ഞ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.
കപ്പലില്‍ അഭയം തേടിയ 907 ജൂതന്മാരെയായിരുന്നു കാനഡ തിരിച്ചയച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഒരു മാസം മുന്‍പായിരുന്നു സംഭവം.
'കാനഡയുടെ ആ പ്രതികരണത്തിലെ ദയയില്ലായ്മയ്ക്കു ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു. ഇതിനു മുന്‍പുതന്നെ ഖേദം പ്രകടിപ്പിക്കാത്തതിനും മാപ്പുചോദിക്കുന്നു'-ഹൗസ് ഓഫ് കോമണ്‍സില്‍ ട്രൂഡോ പറഞ്ഞു. നിരപരാധികളായ ഇരകളെ ഹിറ്റ്‌ലറുടെ ഭരണകൂടത്തിലേക്കു തിരിച്ചയക്കുകയാണ് കനേഡിയന്‍ സര്‍ക്കാര്‍ ചെയ്തതെന്നും അഭയാര്‍ഥികളോട് അത്തരമൊരു വിദ്വേഷം കാണിച്ച തങ്ങള്‍ക്ക് ആ മരണങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1939 മെയ് മാസത്തിലാണ് ജൂത കുടിയേറ്റക്കാരുമായി എം.എസ് സെന്റ് ലൂയി എന്ന കപ്പല്‍ ക്യൂബയിലെ ഹവാനയിലേക്കു തിരിച്ചത്. എന്നാല്‍, അവര്‍ക്ക് അവിടെ പ്രവേശനം നിഷേധിക്കുകയാണുണ്ടായത്. യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളും അവരെ തള്ളി. അതോടെ കപ്പലിലെ കുടിയേറ്റക്കാര്‍ യൂറോപ്പിലേക്കുതന്നെ തിരിച്ചുപോകാന്‍ നിര്‍ബന്ധിതരാകുകയും തിരിച്ചുപോയ അവരില്‍ 250 പേര്‍ വംശഹത്യയ്ക്ക് ഇരയാകുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  5 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  5 days ago
No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  5 days ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  5 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  5 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  5 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  5 days ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  5 days ago
No Image

ഇറാൻ-യുഎസ് സംഘർഷം; ഗൾഫ് ന​ഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി പ്രധാന വിമാനക്കമ്പനികൾ

uae
  •  5 days ago