HOME
DETAILS

റോഡരികില്‍ വലിയ ചാലുകളും കുഴികളും

  
backup
June 18, 2017 | 11:09 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%9a%e0%b4%be%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82



കൊണ്ടോട്ടി: കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡരികിലെ വലിയ ചാലുകളും കുഴികളും അപകടക്കെണിയൊരുക്കുന്നു. ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡുകളുടെ വശങ്ങള്‍ തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ഇതുവരെ പുനരുദ്ധാര പ്രവൃത്തികള്‍ നടന്നിട്ടില്ല. ചീക്കോട് കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡ് വെട്ടിപ്പൊളിച്ചതാണ് റോഡിന്റെ വശങ്ങള്‍ തകരാന്‍ കാരണം. മഴക്കാലമായതോടെ റോഡരികിലെ വലിയ ചാലുകളിലൂടെ വെള്ളം കുത്തിയൊഴുകി പലയിടത്തും വലിയ കിടങ്ങുകളായി മാറിയിരിക്കുകയാണ്.
   പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പണി പൂര്‍ത്തീകരിച്ച് വര്‍ഷങ്ങളായിട്ടും റോഡ് പഴയസ്ഥിതിയിലേക്ക് മാറ്റാനുള്ള നടപടികളൊന്നും ഇതുവരെ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. കൊണ്ടോട്ടിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട റോഡാണ് കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ്. ദിവസവും നിരവധി ബസുകളാണ് ഇതുവഴി സര്‍വിസ് നടത്തുന്നത്. കൂടാതെ, കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും നിരവധി വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.
   ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളുമുള്ള റോഡിന്റെ വശങ്ങളാണ് ഏറെ തകര്‍ന്നത്. രണ്ടു വാഹനങ്ങള്‍ സൈഡ് നല്‍കി പോകുമ്പോള്‍ റോഡരികിലെ കുഴിയിലേക്ക് വീഴുന്നതടക്കമുളള അപകടങ്ങളും വര്‍ധിച്ചിട്ടുണ്ട്. റോഡ് പലയിടത്തും വീതിയില്ലാത്തതിനാല്‍ ഇരുചക്ര വാഹനങ്ങളാണ് ഇത്തരത്തില്‍ അപകടത്തില്‍ പെടുന്നത്. ചീക്കോട് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കാന്‍ വേണ്ടി വെട്ടിപ്പൊളിച്ച റോഡുകള്‍ മിക്കതും പുനരുദ്ധാരണം നടത്തിയെങ്കിലും കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് നന്നാക്കാന്‍ അധികൃതര്‍ തയാറായില്ല.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  2 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  2 days ago
No Image

വിലക്കുകള്‍ മറികടന്ന് പ്രതിപക്ഷ എം.പിമാര്‍ ഗാന്ധിസ്മൃതിയിലെത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു  

latest
  •  2 days ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  2 days ago