HOME
DETAILS

സതേണ്‍ റെയില്‍വെ ജനറല്‍ മാനേജര്‍ നിലമ്പൂരില്‍ സന്ദര്‍ശനം നടത്തി

  
backup
August 05 2016 | 01:08 AM

%e0%b4%b8%e0%b4%a4%e0%b5%87%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d

നിലമ്പൂര്‍: സതേണ്‍ റെയില്‍വെ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹ്‌രിയും സംഘവും നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. പി. വി അബ്ദുല്‍ വഹാബ് എം.പിയുമായി വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ കുലുക്കല്ലൂരില്‍ ക്രോസിംഗ് സംവിധാനം ഒരുക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് അദ്ദേഹം എം.പിക്ക് ഉറപ്പു കൊടുത്തു. രാജ്യറാണി സ്വതന്ത്ര തീവണ്ടിയാക്കുന്നതിന് റെയില്‍വെ ബോര്‍ഡില്‍ നിന്നും അനുമതി കിട്ടുന്നതിന് പരമാവധി ശ്രമിക്കും.
പകല്‍ സമയം മുഴുവന്‍ നിലമ്പൂര്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിടുന്ന രാജ്യറാണിയെ കോട്ടയത്തേക്ക് പകല്‍ സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ് ട്രെയിനായി ഓടിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. നിലമ്പൂര്‍ -ഷൊര്‍ണൂര്‍ റൂട്ടിലെ സമയക്രമീകരണം പരിശോധിച്ച ശേഷം പരിഗണിക്കാമെന്ന് ജി.എം അറിയിച്ചു. പകല്‍ സമയങ്ങളില്‍ നിലമ്പൂരില്‍ നിന്നും പുതിയ ട്രെയിന്‍ തുടങ്ങുന്നതിന് നിരവധി അടിസ്ഥാന സൗകര്യങ്ങള്‍ കൂടി നടപ്പിലാക്കേണ്ടതുണ്ട്. റെയില്‍വെ സ്‌റ്റേഷനിലെ ഗുഡ്‌സ് ഷെഡ് വഴിയുള്ള റോഡ് വല്ലപ്പുഴ വരെ നീട്ടുന്നതിന് എസ്റ്റിമേറ്റ് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. എം.പി ഫണ്ട് ഉപയോഗിച്ചാണ് റോഡ് വല്ലപ്പുഴ വരെ നീട്ടുക. എം.പി ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും, ഷെല്‍ട്ടര്‍ ഒരുക്കുന്നതിനും നടപടിയായി. പൊലിസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നതിനും നടപടികള്‍ പൂര്‍ത്തിയായതായി ജി.എം എം.പിയെ അറിയിച്ചു. നിലമ്പൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ റിസര്‍വേഷന്‍ സൗകര്യമൊരുക്കുന്നതിന് സംവിധാനമൊരുക്കാന്‍ റയില്‍വെക്ക് സാധിക്കാത്തപക്ഷം കൗണ്ടറിന് പുറത്ത് സ്വകാര്യ സംരഭകരുടെ സഹായത്തോടെ റിസര്‍വേഷന്‍ സംവിധാനം ഒരുക്കും.
നിലവിലെ നിലമ്പൂര്‍ എറണാകുളം പാസഞ്ചര്‍, നിലമ്പൂര്‍ - കോട്ടയം എന്ന പേരാക്കി മാറ്റണമെന്ന എം.പിയുടെ നിര്‍ദ്ദേശം അംഗീകരിച്ചു. ഉടന്‍ പ്രാവര്‍ത്തികമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിലമ്പൂരില്‍ പാര്‍സല്‍ സര്‍വീസുകള്‍ ഇന്നലെ മുതല്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.  നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ പാതയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.  നിലമ്പൂരില്‍ ചരക്കുനീക്കത്തിനായി പ്രവര്‍ത്തനമാരംഭിച്ച യാര്‍ഡ് ഉപകാരപ്പെടുത്തണമെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു.
വൈകീട്ട് 4.25 ഓടെയാണ് പ്രത്യേക തീവണ്ടിയില്‍ ജനറല്‍ മാനേജറും സംഘവും നിലമ്പൂരിലെത്തിയത്. സ്റ്റേഷനില്‍ പുതിയതായി പ്രവര്‍ത്തനമാരംഭിച്ച ടിക്കറ്റ് കൗണ്ടര്‍ ഉള്‍പ്പെട്ട കെട്ടിടവും സൗകര്യങ്ങളും നേരില്‍ കണ്ടു. സ്റ്റേഷന്‍ പരിസരത്ത് വൃക്ഷത്തൈകള്‍ നടുന്നതിനും ജനറല്‍ മാനേജര്‍ നേതൃത്വം നല്കി. ഡി.ആര്‍.എം നരേഷ് ലാല്‍വാനി, ഡിവിഷണല്‍ മാനേജര്‍ (കൊമേഴ്‌സ്യല്‍) ദാമോദര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. എം.പിയോടൊപ്പം റെയില്‍വെ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ഡോ. ബിജുനൈനാന്‍, അഡ്വ. അബു സിദ്ദീഖ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  17 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  17 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  17 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  17 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  17 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  17 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  17 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  17 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  17 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  17 days ago