കൊടുവായൂര്‍ സംഘര്‍ഷം; സമാധാനചര്‍ച്ച നടത്തി
പുതുനഗരം: കൊടുവായൂര്‍ സംഘര്‍ഷം സമാധാനചര്‍ച്ച വിജയിച്ചു. ആര്.എസ്.എസ്, ബി.ജെ.പി, സി.പി.എം നേതാക്കള്‍ ഉള്‍പെട്ട സംഘവുമായി കെ. ബാബു എം.എല്‍.എ, ഡിവൈ.എസ്.പി മുഹമ്മദ് കാസിം ഉള്‍പെടെയുള്ള പൊലിസ് സംഘം നടത്തിയ സമാധാന ചര്‍ച്ച വിജയിച്ചത്.
രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉണ്ടാകുബോള്‍ ഉടന്‍ ഇടപെട്ട് പരിഹരിക്കുവാനായി പൊലിസും നാലംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. കെ.കെ മണി, രാജന് (സി.പി.എം), രാജേഷ് (ആര്.എസ്.എസ്.), വി.എ ശശീന്ദ്രന്(ബി.ജെ.പി.) പൊലിസ് ഉദ്യോഗസ്ഥരും കമ്മിറ്റിയില്‍ ഉണ്ടായിരിക്കും.
വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ മുതിര്‍ന്നവര്‍ ഏറ്റെടുക്കരുത്. കൊടുവായൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളിനു മുന്നിലുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ കൊടികള്‍ മാറ്റും. സ്ഥാപനങ്ങള്‍ക്കെതിരേ ഏതു പാര്ട്ടികയും അതിക്രമങ്ങള്‍ പാടില്ല. രാഷ്ട്രീയ പരിപാടികള്‍ക്കായി സ്ഥാപിക്കുന്ന ഫ്ളക്സുകള്‍, ബോര്‍ഡുകള്‍ പരിപാടികള്‍ കഴിഞ്ഞ് മൂന്നു ദിവസത്തിനകം മാറ്റും.
മാറ്റിയില്ലെങ്കില്‍ പൊലിസ് എടുത്തുമാറ്റും. സി.പി.എം ജില്ലാ കെട്ടേറിയറ്റ് അംഗം ആര്. ചിന്നക്കുട്ടന്‍, ഏരിയാ സെക്രട്ടറി എം. ചന്ദ്രന്, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എന്‍. ശിവരാജന്, കുഴല്‍മന്ദം സര്‍ക്കിള്‍ ഇന്‍സ്പെകര്‍ സിദ്ധീഖ്, എസ്.ഐ രാജന് എന്നിവരടങ്ങുന്ന സംഘമാണ് സമാധാനചര്ച്ചായോഗത്തില് പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."