HOME
DETAILS

പഴങ്ങാട്ട് ചാല്‍ ടൂറിസം പദ്ധതി; സി.പി.എമ്മില്‍ ഭിന്നത

  
backup
June 21 2017 | 18:06 PM

%e0%b4%aa%e0%b4%b4%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82

കാക്കനാട്: നഗരസഭയുടെ നയണ്‍ സ്റ്റാര്‍ പദ്ധതിയില്‍പ്പെട്ട പഴങ്ങാട്ട് ടൂറിസം പദ്ധതി വിവാദത്തിലേക്ക്. സി.പി.എമ്മില്‍ ഭിന്നത രൂക്ഷമാകുന്നു. പദ്ധതി പ്രദേശത്തേക്കുള്ള വഴിയുടെ മറവില്‍ ഭൂവുടമക്ക് 1.20 ഏക്കര്‍ തീറെഴുതാന്‍ നീക്കം.
സി.പി.എം സ്റ്റിയറിങ് കമ്മിറ്റി തീരുമാന പ്രകാരം ശനിയാഴ്ച നടക്കുന്ന തൃക്കാക്കര നഗരസഭ കൗണ്‍സില്‍ യോഗത്തിലെ അജണ്ടയില്‍ ഉല്‍പ്പെടുത്താനാണ് തീരുമാനം. പഴങ്ങാട്ട് ചാല്‍ ടൂറിസം പദ്ധതി പ്രദേശത്തേക്ക് നിലവില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന വഴിയില്ല.
സ്വകാര്യ വ്യക്തിയുടെ 40 സെന്റ് ഏറ്റെടുത്ത് വഴിയുണ്ടാക്കാനാണ് നഗരസഭ ആലോചിക്കുന്നത്. ഒന്‍പത് ഏക്കറുള്ള പഴങ്ങാട്ട് ചാല്‍ ടൂറിസം പദ്ധതി പ്രദേശത്ത് നിന്നും 1.20 ഏക്കര്‍ വീട്ട് നല്‍കി പകരം വഴിക്കായി ഭൂവുടമയുടെ 40 സെന്റില്‍ വഴി നിര്‍മിക്കാനാണ് ആലോചിക്കുന്നത്.
ഭൂവുടമയുടെ ഒരു സെന്റിന് പകരം പദ്ധതി പ്രദേശത്ത് നിന്നും മൂന്ന് സെന്റ് വീട്ടു നല്‍കുന്നതിനായി ചരട് വലിച്ചത് സിപിഎം പ്രദേശിക നേതാക്കളായിരുന്നു. ആദ്യം ഒന്നിന് പകരം അഞ്ച് സെന്റ് നല്‍കാനായിരുന്നു പ്രദേശിക നേതാക്കള്‍ നിര്‍ദേശം മുന്നോട്ട് വെച്ചത്. ഈ നിര്‍ദേശത്തിനെതിരേ പാര്‍ട്ടി അണികളിലും നഗരസഭ കൗണ്‍സിലര്‍മാക്കിടയിലും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടര്‍ന്ന് ഒന്നിന് പകരം മൂന്നാക്കി ചുരുക്കുകയായിരുന്നു.
ഭൂവുടമക്ക് നഗരസഭയുടെ ടൂറിസം പദ്ധതി പ്രദേശത്തെ സ്ഥലം തീറെഴുതാനുള്ള നീക്കത്തിനെതിരെ സി.പി.എം വിമത കൗണ്‍സിലര്‍ രംഗത്തെത്തിയതോടെ രണ്ട് മാസം മുമ്പ് ഉപേക്ഷിച്ച തീരുമാനമാണ് വീണ്ടും സജീവമായിരിക്കുന്നത്.
ലാന്‍ഡ് അക്വിസേഷന്‍ നിയമ പ്രകാരം ടൂറിസം പദ്ധതി പ്രദേശത്തേക്ക് ഭൂവുടമയുടെ സ്ഥലം ഏറ്റെടുക്കണമെന്നായിരുന്നു കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷത്തിന്റെയും നിര്‍ദേശം. ഇക്കാര്യം സജീവമായി പരിഗണിക്കാമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് പദ്ധതി പ്രദേശത്തെ സ്ഥലം ഭൂവുടമക്ക് നല്‍കാന്‍ ആലോചിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  a month ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  a month ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  a month ago
No Image

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

Kerala
  •  a month ago