HOME
DETAILS
MAL
യൂറോപ്യന്‍ യൂനിയന്‍ ഉല്‍പന്നങ്ങള്‍ക്ക് യു.എസ് 750 കോടി ഡോളര്‍ നികുതി ചുമത്തി
backup
October 19 2019 | 02:10 AM
വാഷിങ്ടണ്‍: ബ്രെക്‌സിറ്റിന്റെ ആശങ്കകളില്‍ നില്‍ക്കുന്ന യൂറോപ്യന്‍ യൂനിയന് തിരിച്ചടിയായി യു.എസിന്റെ തീരുവ ചുമത്തല്‍. യൂറോപ്യന്‍ യൂനിയന്‍ ഉല്‍പന്നങ്ങള്‍ക്ക് 750 കോടി ഡോളര്‍ യു.എസ് നികുതി ചുമത്തി. യു.എസും ഇ.യു വ്യാപാര പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന്റെ പിന്നാലെയാണ് ട്രംപ് ഭരണകൂടം നികുതി പ്രഖ്യാപിച്ചത്.
ചൈനയുമായുള്ള വ്യാപാരയുദ്ധത്തിനിടെ യു.എസ് പുതിയ പോര്‍മുഖം തുറന്നതിനെ ലോകവ്യാപാര സംഘടന വിമര്‍ശിച്ചു. ആഗോളസാമ്പത്തികരംഗം കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് യു.എസിന്റെ പ്രഖ്യാപനം.
ഇതോടെ ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവയുടെ എയര്‍ബസില്‍ നിന്ന് യാത്രാവിമാനങ്ങള്‍ യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് 10 ശതമാനം നികുതി കൊടുക്കേണ്ടിവരും. ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫ്രഞ്ച് വൈനിന് 25 ശതമാനമാണ് നികുതി. ഇത് കനത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും തിരിച്ചടിയുണ്ടാവുമെന്നും ഫ്രഞ്ച് ധനമന്ത്രി മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."