വാടകയ്ക്കെടുത്ത് ഓടിക്കുന്നത് നാല് ആഡംബര കാറുകള്‍
തിരുവനന്തപുരം: പ്രളയാനന്തരം ചെലവുകളെല്ലാം വെട്ടിക്കുറച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കിലും വിവരാവകാശ കമ്മിഷന് ആഡംബര കാറുകള്‍ വാടകയ്ക്കെടുത്ത് പൊടിക്കുന്നത് ലക്ഷങ്ങള്‍. സ്വന്തമായി രണ്ട് കാറുകള്‍ ഷെഡ്ഡില്‍ കിടക്കുകയും മറ്റു കാറുകള്‍ അനുവദിക്കാമെന്ന് അറിയിക്കുകയും ചെയ്തെങ്കിലും നാല് ആഡംബര കാറുകള്‍ വാടകയ്ക്കെടുത്ത് ധൂര്‍ത്തടിക്കുകയാണ് വിവരാവകാശ കമ്മിഷനര്മാര്. പുതിയതായി നിയമിതരായ നാല് വിവരാവകാശ കമ്മിഷനര്മാര്ക്കായി പ്രതിമാസം രണ്ടര ലക്ഷം രൂപ മുടക്കി നാല് ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാടകയ്ക്കെടുത്ത് ഓടിക്കുന്നത്. കമ്മിഷനില്‍ രണ്ട് കാറുകള്‍ വെറുതേ കിടക്കുമ്പോഴാണ് ഈ ധൂര്‍ത്ത്.
ഇന്നോവ ക്രിസ്റ്റ കാറുകള്‍ മതിയെന്നാണ് വിവരാവകാശ കമ്മിഷനര്മാര് നിലപാടെടുത്തത്. ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയാണ് തങ്ങളുടേതെന്നും അതുകൊണ്ട് ഇന്നോവ ക്രിസ്റ്റ തന്നെ വേണമെന്നുമാണ് കമ്മിഷനര്മാരില് ചിലര്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആറ് മാസമായി ഇത്തരത്തില്‍ വാഹനത്തിനായി വിവരാവകാശ കമ്മിഷന് വന്‍തുക ചെലവഴിക്കുന്നുണ്ട്. വിവരാവകാശ കമ്മിഷനര്മാര്ക്ക് മാരുതിയുടെ സിയാസ് കാര്‍ അനുവദിക്കാമെന്ന് നേരത്തെതന്നെ സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും അവര്‍ അത് സ്വീകരിക്കാന്‍ തയാറായില്ല. ഇക്കാര്യം വീണ്ടും ശ്രദ്ധയില്‍പെടുത്താന്‍ കഴിഞ്ഞ ദിവസവും വിവരാവകാശ കമ്മിഷനിലേക്ക് സര്‍ക്കാര്‍ കത്ത് അയച്ചിട്ടുണ്ട്. സിയാസ് കാറുകള്‍ സ്വീകരിക്കണോ എന്ന കാര്യത്തില്‍ വിവരാവകാശ കമ്മിഷനര്മാര് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."