കാസര്‍കോട് ഹോട്ടലുകളില്‍ സംയുക്ത റെയ്ഡ്
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഹോട്ടലുകളില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത റെയ്ഡ് നടത്തി. കാസര്‍കോട് തഹസില്‍ദാര്‍, ലീഗല്‍ മെട്രോളജി വകുപ്പ്, റേഷനിങ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ ചേര്‍ന്നാണ് സംയുക്ത റെയ്ഡ് നടത്തിയത്.
രാവിലെ 11ന് തുടങ്ങിയ റെയ്ഡ് ഉച്ചയ്ക്ക് രണ്ടുവരെ നീണ്ടു. ഒരു ഹോട്ടലില്‍ നിന്ന് രണ്ട് സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഒരു ഹോട്ടലില്‍ നിന്ന് പഴകിയ മാംസവും പിടിച്ചെടുത്തു. ഇവ നടപടികള്‍ക്കായി വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് കൈമാറി.
കാസര്‍കോട് തഹസില്‍ദാര്‍ കെ. നാരായണന്റെ നേതൃത്വത്തിലാണ് ഇന്നലെ നഗരത്തിലെ 12 ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയത്. ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഹരിദാസ്, താലൂക്ക് സപ്ലൈ ഓഫിസര്‍ ജോസഫ് ജോര്‍ജ്, കാസര്‍കോട് നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സുധീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.ഗാര്‍ഹിക ആവശ്യത്തിനുള്ള രണ്ട് സിലിണ്ടറുകള്‍ ഒരു ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്തു. ഇത് തുടര്‍ നടപടികള്‍ക്കായി സപ്ലൈ ഓഫിസര്‍ക്ക് കൈമാറി. ഒരു ഹോട്ടലില്‍ നിന്ന് പഴകിയ മാംസവും പിടികൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."