വന്യജീവികളുടെ ആക്രമണം തടയാന്‍ വൈദ്യുത വേലി നിര്‍മിക്കും
മണ്ണാര്‍ക്കാട്: വന്യജീവികളുടെ ആക്രമം തടയാന്‍ വൈദ്യുത വേലി നിര്‍മിക്കുന്നതിന് 14 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി കെ. രാജു അറിയിച്ചു. മണ്ണാര്‍ക്കാട് വനമേഖലയിലെ പ്രശ്നങ്ങള്‍ നേരിട്ടറിയാനായി പൊതുപ്രവര്‍ത്തകരുടെയും, ജനപ്രതിനിധികളുടെയും, ജീവനക്കാരുടേയും സംയുക്ത യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അടിയന്തിരമായി തത്തേങ്ങലം ആന മൂളി, ഇരുമ്പകച്ചോല,വരപ്പാറ, ഷോളയൂര്‍ വെച്ചപ്പതി, സാമ്പാര്‍ക്കോട്, ചീനിക്കപ്പാറ ഭാഗങ്ങളില്‍ വൈദ്യുത വേലി നിര്‍മിക്കാനാണ് തുക അനുവദിച്ചത്. വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളില്‍ പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍, റെയ്ഞ്ച് ഓഫിസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വേലിയുടെ നിര്‍മാണവും സംരക്ഷണവും നടത്തേണ്ടതെന്ന് മന്ത്രി പറഞ്ഞു.
വര്‍ധിച്ചു വരുന്ന വന്യ ജീവി ആക്രമണം തടയാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ ശക്തിപ്പെടുത്തും. അട്ടപ്പാടി മേഖലയിലേക്ക് ഒരു റാപ്പിഡ് ഫോഴ്സിനെ കൂടി അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ആനകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാല്‍ എസ്.എം.എസ് സംവിധാനം ഏര്‍പ്പെടുത്തും. ഉദ്യോഗസ്ഥര്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതികള്‍ നടപ്പാക്കണം. പരസ്പരം സൗഹൃദ മനോഭാവം പുലര്‍ത്തുന്നത് വനം സംരക്ഷണത്തിന് ഗുണമാണെന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എ ഷംസുദീന്‍ അധ്യക്ഷനായി. നിര്‍ദേശങ്ങളും പരാതികളും പരിശോധിച്ച് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. മൊയ്തു, ഈശ്വരി രേശന്, എസി.എഫ് പ്രമോദ്,
സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്ഡന് ശില്പ.വി.കുമാര്‍, ഡി.എഫ്.ഒ ജയപ്രകാശ്, ജോസ് ബേബി, ജിനേഷ്, പ്രിയ ടീച്ചര്‍, എം. ഉണ്ണീന്‍, ടി.എ. സലാം മണികണ്ഠന്, അച്ചുതന് നായര്‍ ഡോ. ഈസ, ഫൈസല്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."