രണ്ടു വര്‍ഷമായിട്ടും പാഠപുസ്തകം മാറിയതറിയാതെ ടേംസ് ഓഫ് ഡയറ്റ്
ചീമേനി: സ്‌കൂളിലെ പാഠപുസ്തകത്തില്‍ മാറ്റം വന്നു രണ്ടു വര്‍ഷമായിട്ടും കാസര്‍കോട് ഡയറ്റിനു കീഴിലെ ഔദ്യോഗിക സൈറ്റ് അറിഞ്ഞ മട്ടില്ല. ടേംസ് ഓഫ് ഡയറ്റ് എന്ന പേരില്‍ 2015 ജനുവരി നാലിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്ത വെബ്സൈറ്റിലാണ് രണ്ടാം തരത്തിലെ പഴയ അറബി ഇ ടെക്സ്റ്റ് മാറാതെ കിടക്കുന്നത്.
അതേ സമയം ഇതിന്റെ അനുബന്ധമായി കൊടുത്തിട്ടുള്ള വര്‍ക് ഷീറ്റുകളും പ്രവര്‍ത്തനങ്ങളും പുതിയ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണുള്ളത്. കാസര്‍കോട് ഡയറ്റിനു കീഴില്‍ ആരംഭിച്ച ഇ റിസോര്‍സ് മാനേജ്‌മെന്റ് സിസ്റ്റം ഫോര്‍ ടീച്ചേഴ്‌സ് എന്ന മാസ്റ്റര്‍ ബ്ലോഗ് ഐ.ഡിയിലാണ് ഇതിന്റെ പ്രവര്‍ത്തനം.
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരേപോലെ പ്രയോജനം ലഭിക്കുമെന്നതിനാല്‍ തന്നെ തുടക്കത്തില്‍ വലിയ പ്രതീക്ഷകളാണു ടേംസിനെ സ്വീകാര്യമാക്കിയത്. എന്നാല്‍ പ്രഥമഘട്ടത്തില്‍ നല്‍കിയ പാഠഭാഗങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും മാത്രമാണു വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ഈ ബ്ലോഗിലൂടെ ലഭിക്കുന്നത് .
സ്വകാര്യ സൈറ്റുകളെല്ലാം മണിക്കൂര്‍ ഇടവിട്ട് അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ ഔദ്യോഗിക സൈറ്റുകളില്‍ കാര്യമായ ചലനങ്ങള്‍ നടക്കുന്നില്ലെന്നാണ് അധ്യാപകരുടെ പരാതി.
പുസ്തകങ്ങള്‍ ആവശ്യത്തിനു ലഭിക്കാത്ത സ്‌കൂളുകളില്‍ ഇ-ടെസ്റ്റുകള്‍ കൂടുതലായി ഉപകാരപ്പെടും. എന്നാല്‍ ഈ സൈറ്റില്‍ അറബി വിഭാഗത്തില്‍ മാത്രമാണ് ഇ-ടെക്സ്റ്റ് ലഭ്യമാകുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."