HOME
DETAILS
MAL
സംസ്ഥാനത്തെ ഏറ്റവും വലിയ മഹാഗണി മമ്പാട് സ്വദേശി ലേലത്തിലെടുത്തു
backup
November 18 2018 | 21:11 PM
നിലമ്പൂര്‍: 200 വര്‍ഷം പഴക്കമുള്ള മഹാഗണി മുത്തശ്ശിയെ മമ്പാട് സ്വദേശി ലേലത്തില്‍ വാങ്ങി. നെടുങ്കയം കോളനിയോട് ചേര്‍ന്ന് വനംവകുപ്പിന്റെ കരുളായി റേഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വനത്തിലെ തടിയാണിത്. 5 മീറ്ററിലധികം വണ്ണമുള്ള 368 ക്യൂബിക് ഫീറ്റ് (10.429 ക്യൂ. മീറ്റര്‍) തടി എട്ട് ലക്ഷം രൂപയ്ക്കാണ് മമ്പാട് സ്വദേശിയും സിയാര്‍ ടിമ്പേഴ്‌സ് ഉടമയുമായ ടി. സക്കീര്‍ ഇ-ലേലത്തില്‍ സ്വന്തമാക്കിയത്.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മഹാഗണി തടിയാണിത്. നെടുങ്കയത്ത് ബഡ്‌സ് സ്‌കൂളിനായി കണ്ടെത്തിയ സ്ഥലത്തുണ്ടായിരുന്ന തടിയാണിത്. വനംവകുപ്പിന്റെ സ്ഥലത്തുണ്ടായിരുന്ന തടി സ്‌കൂള്‍ സ്ഥാപിക്കുന്നതിനായി മുറിച്ചുമാറ്റുകയായിരുന്നു. രണ്ടു ക്രെയിനും ജെ.സി.ബിയും ഉപയോഗിച്ചാണ് മരം ലോറിയില്‍ കയറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."