HOME
DETAILS

എല്ലാ റോഡുകളും ഉന്നത നിലവാരത്തില്‍ വികസിപ്പിക്കും: മന്ത്രി ജി.സുധാകരന്‍

  
backup
June 24 2017 | 19:06 PM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b2

ആലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല റോഡ് പോലെ ഉന്നത നിലവാരത്തില്‍ കേരളത്തിലെ എല്ലാ റോഡുകളും വികസിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നാലു വര്‍ഷത്തെ പണിയാണ് ഈ സര്‍ക്കാര്‍ എടുത്തതെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. തകഴി ആശുപത്രി ജങ്ഷനില്‍ അമ്പലപ്പുഴതിരുവല്ല റോഡില്‍ 4.5 കിലോമീറ്റര്‍ നീളത്തില്‍ കയര്‍ഭൂവസ്ത്രം ഉപയോഗിക്കുന്നത് കയര്‍ ഭൂവസ്ത്രം വിരിച്ച് ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം.ഈ റോഡ് ഒരു കാരണവശാലും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അവരുടെ ദുരുദ്ദേശ്യപരമായ നീക്കങ്ങളില്‍ ആരും വശംവദരാകരുത്.
ചില കരാറുകാരും ഹൈക്കോടതിയെ സമീപിച്ചു. അമ്പലപ്പുഴയ്ക്കു വേണ്ടിയുള്ള ഒരു റോഡെന്ന് പ്രചരണമുണ്ടായി. അമ്പലപ്പുഴ മണ്ഡലത്തില്‍ റോഡ് രണ്ടു കിലോമീറ്റര്‍ മാത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
റോഡ് നിര്‍മാണ വേഗത്തിലും സമയബന്ധിതമായും പൂര്‍ത്തീകരിക്കാന്‍ വൈദ്യുതി ബോര്‍ഡ്, ജല അതോറിട്ടി വകുപ്പുകള്‍ സഹകരിക്കണം. കേസും മറ്റുമായി ഇതിനകം ആറു മാസം നഷ്ടമായി. ഇനി ഇതനുവദിച്ചുകുടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ യു. പ്രതിഭഹരി എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
പഴയ റോഡ് ഇളക്കി മാറ്റിയതിനു ശേഷം ജി.എസ്.ബി ഉപയോഗിച്ച് ഉപരിതലം ചരിവ് കണക്കാക്കി ശരിയായി രൂപപ്പെടുത്തിയതിനുശേഷമാണ് കയര്‍ ഭൂവസ്ത്രം നിരത്തുന്നത്. 10 മീറ്റര്‍ വീതിയിലാണ് കയര്‍ ഭൂവസ്ത്രം നിരത്തുന്നത്. അതിനുമുകളില്‍ 20 സെ.മീ. കനത്തില്‍ ഒമ്പതു മീറ്റര്‍ വീതിയില്‍ ജി.എസ്.ബി. നിരത്തി വൈബ്രേറ്റര്‍ റോളര്‍ ഉപയോഗിച്ച് ബലപ്പെടുത്തിയതിനു ശേഷം വശങ്ങളില്‍ 50 സെ.മീ. വീതിയില്‍ ഭൂവസ്ത്രം മടക്കിവയ്ക്കുകയും അതിനു മുകളില്‍ ഡബ്ലിയൂ എം.എം. 20 സെ.മി കനത്തില്‍ ഉറപ്പിക്കും.
അമ്പലപ്പുഴതിരുവല്ല റോഡിന്റെ പലഭാഗങ്ങളും നിര്‍മിച്ചിരിക്കുന്നത് സമീപത്തുള്ള വയലില്‍ നിന്ന് ചെളിമണ്ണ് എടുത്താണ്. ഈ ഭാഗങ്ങളില്‍ റോഡ് നിര്‍മിക്കുമ്പോള്‍ ഉപരിതലം വീണ്ടുകീറി ഉയര്‍ച്ചയും താഴ്ചയും റോഡില്‍ രൂപപ്പെടുന്നു. മണ്ണിന്റെ ഈ പ്രവണത കുറയ്ക്കാന്‍ വേണ്ടി മണ്ണിന്റെ ഘടന പരിശോധന വിഭാഗത്തിന്റെ വിദഗ്ധര്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്നും നാറ്റ് പാക്കില്‍ വരികയും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
4.5 കി.മീ നീളത്തില്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിന് 58.50 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതിവേഗമാണ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  19 days ago
No Image

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

oman
  •  19 days ago
No Image

ആലപ്പുഴയിൽ വീട്ടമ്മയക്ക് കോടാലി കൊണ്ട് വെട്ടേറ്റു; പ്രതി പിടിയിൽ

Kerala
  •  19 days ago
No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  19 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  19 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  19 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  19 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  19 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  19 days ago