ടിപ്പര്‍ ലോറി പാലത്തില്‍ കുടുങ്ങി; മണിക്കൂറുകളോളം ഗതാഗതം നിലച്ചു
വാണിമേല്‍: വാണിമേല്‍ നരിപ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കേളോത്ത് പാലത്തില്‍ ടിപ്പര്‍ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പാലത്തിന്റെ മധ്യത്തില്‍ വെച്ച് ആക്‌സില്‍ പൊട്ടിയതാണ് സമീപത്ത് ഗതാഗതക്കുരുക്കിന് തുടക്കം കുറിച്ചത്. ചെറിയ വാഹനങ്ങള്‍ മാത്രം പോകാന്‍ സൗകര്യമുള്ള പാലത്തിലൂടെ വളരെ സാഹസികമായാണ് ടിപ്പര്‍ പോലുള്ള ഭാരം കയറ്റിയ ലോറികള്‍ പോകുന്നത്. ഇത്തരം വാഹനങ്ങള്‍ പലപ്പോഴും പാലത്തിന്റെ കൈവരികള്‍ തകര്‍ത്തു കൊണ്ടിരുന്നു. തകര്‍ന്നതും ഇളകി നില്‍ക്കുന്നതുമായ ഇരു വശത്തെയും കൈവരികള്‍ കാരണം പാലം ഇപ്പോള്‍ അപകട ഭീഷണിയിലാണ്. ദിവസവും വിദ്യാര്‍ഥികളടക്കം നൂറുകണക്കിനു ആളുകളാണ് ഇതിലൂടെ കടന്നു പോകുന്നത്.
പാക്കോയി പാലം അപ്രോച്ച് റോഡ് തകര്‍ന്നതോടെ വാണിമേല്‍,നരിപ്പറ്റ,കക്കട്ട്, കുറ്റ്യാടി, മുതലായ പ്രദേശങ്ങളിലേക്ക് പോകാന്‍ യാത്രക്കാര്‍ ഈ പാലമാണ് ആശ്രയിക്കുന്നത്. ഈ പ്രശ്‌നം പല തവണ വാണിമേല്‍ നരിപ്പറ്റ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും വലിയ വാഹനങ്ങള്‍ പാലത്തിലുടെ കടന്ന് പോകുന്നതിനോ കൈവരികള്‍ അറ്റകുറ്റപണി നടത്തുന്നതിനോ നടപടി സ്വികരിച്ചില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."