ആദ്യമൊന്ന് അമ്പരന്നു; പിന്നീട് കളിചിരി തമാശകളുമായി ഒപ്പംചേര്‍ന്നു
കൊല്ലം: ദീപാവലി മിഠായികളുമായി ഗവര്‍ണറെത്തിയപ്പോള്‍ അവര്‍ ആദ്യമൊന്ന് അമ്പരന്നു. പിന്നീട് കളിചിരി തമാശകളുമായി ഒപ്പംചേര്‍ന്നു.
പ്രോട്ടോകോളുകള്‍ മാറ്റിവച്ച് അപ്രതീക്ഷിതമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഞ്ചാലുമ്മൂട് ഇഞ്ചവിള ആഫ്റ്റര്‍ കെയര്‍ഹോമിലും വൃദ്ധ സദനത്തിലും ദീപാവലി മിഠായികളുമായെത്തിയത്. എല്ലാവര്ക്കും അദ്ദേഹം ദീപാവലി മിഠായികള്‍ വിതരണം ചെയ്തു. എല്ലാവരുടെയും ക്ഷേമം അന്വേഷിച്ചതിനുശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്. ഗവര്‍ണര്‍ക്ക് മുന്നില്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പ്രതിസന്ധികളെ തരണംചെയ്ത് ജീവിതവിജയം നേടുന്നവര്‍ സമൂഹത്തില്‍ എല്ലാതുറകളിലും ശോഭിക്കുമെന്നും ഇത്തരം സ്ഥാപനങ്ങള്‍ കുട്ടികളുടെ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ പെണ്‍കുട്ടികള്‍ ഉയരങ്ങള്‍ കീഴടക്കണമെന്നും അദ്ദേഹം പറഞ്ഞു. വൃദ്ധസദനത്തിലെ അന്തേവാസികളുടെ ഒപ്പമിരുന്ന് സദ്യ ഉണ്ടതിനുശേഷമാണ് അദ്ദേഹം മടങ്ങിയത്.
എം. മുകേഷ് എം.എല്‍.എ, ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, സബ് കലക്ടര്‍ അനുപം മിശ്ര, തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരന്‍പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."