പാകിസ്താനെ നാറ്റോ ഇതര സഖ്യരാജ്യ പദവിയില്‍ നിന്ന് നീക്കാന്‍ യു.എസ് കോണ്‍ഗ്രസില്‍ ബില്‍
വാഷിങ്ടണ്‍: പാകിസ്താനെ നാറ്റോ ഇതര പ്രധാന സഖ്യരാജ്യം (എം.എന്‍.എന്‍.എ) എന്ന പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ യു.എസ് പ്രതിനിധി സഭയില്‍. ഭീകരവാദത്തിനെതിരേ പാകിസ്താന്‍ നടത്തുന്ന നീക്കങ്ങള്‍ പരാജയമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. റിപബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ടെഡ് പോ, ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം റിക് നോലന്‍ എന്നിവരാണ് ബില്‍ കൊണ്ടുവന്നത്.
2004 ജോര്‍ജ് ബുഷ് പ്രസിഡന്റായിരിക്കെയാണ് പാകിസ്താന് എം.എന്‍.എന്‍.എ പദവി നല്‍കിയത്. അല്‍ഖാഇദ, താലിബാന്‍ എന്നിവയെ പ്രതിരോധിക്കാനാണ് പാകിസ്താന് ഈ പദവി ഉപയോഗിച്ച് യു.എസ് സഹായം നല്‍കിയിരുന്നത്. എന്നാല്‍ സഹായം വാങ്ങി ഭീകരര്‍ക്ക് അനുകൂലമായ നടപടികളാണ് പാകിസ്താന്‍ ചെയ്യുന്നതെന്ന് ബില്‍ കൊണ്ടുവന്നവര്‍ ആരോപിച്ചു.
താലിബാനും ബിന്‍ ലാദനും സംരക്ഷണമൊരുക്കി പാകിസ്താന്‍ അമേരിക്കയെ വഞ്ചിക്കുകയായിരുന്നുവെന്നും ഇവര്‍ക്കെതിരേ നടപടികള്‍ ശക്തിപ്പെടുത്തിയില്ലെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പാകിസ്താനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് യു.എസ് വിദേശകാര്യ ബന്ധങ്ങളുടെ കമ്മിറ്റി അംഗം പോ ബില്ലില്‍ ചൂണ്ടിക്കാട്ടി. ഭീകരതയ്‌ക്കെതിരേയുള്ള യു.എസ് കോണ്‍ഗ്രസ് സബ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം.
നാറ്റോ ഇതര സഖ്യരാജ്യമായ പാകിസ്താന് ആയുധങ്ങളും ധനസഹായവും യു.എസ് നല്‍കാറുണ്ട്. ഇതു നിര്‍ത്തലാക്കാനാണ് നീക്കം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."